TRENDING:

Jana Nayagan | 'അത് ദളപതി, തൊട്ടിടാതെ'; മാസ് ആക്ഷൻ നിറച്ച് വിജയുടെ അവസാന ചിത്രം ജനനായകന്റെ ട്രെയ്‌ലർ

Last Updated:

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും

advertisement
ദളപതി വിജയുടെ അവസാന ചിത്രമായ ജനനായകന്റെ ട്രയ്ലർ റിലീസായി.  ജനനായകൻ ട്രയ്ലർ മിനിറ്റുകൾക്കുള്ളിൽ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത്. ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ഇതോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്.
News18
News18
advertisement

‘ജനനായകൻ’ ട്രെയിലർ, വിജയ് യുടെ അപരാജിതമായ താരപ്രഭയും അഭിനയത്തിലെ പക്വതയും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന ശക്തമായ ദൃശ്യാനുഭവമാണ്. സാമൂഹിക ഉത്തരവാദിത്വവും ജനകീയ വികാരങ്ങളും സമന്വയിപ്പിക്കുന്ന കഥാസൂചനകൾ നിറഞ്ഞ ട്രെയിലർ, ആരാധകരിലും സിനിമാപ്രേമികളിലും അതീവ ആവേശം സൃഷ്ടിക്കുന്നതിനോടൊപ്പം ടിക്കറ്റ് ബുക്കിങ്ങിലും ആഗോള തളത്തിൽ വൻ കുതിപ്പാണ് നടത്തുന്നത്.

കോടിക്കണക്കിന് ആരാധകരെ ഒരേ സമയം ആവേശത്തിലാഴ്ത്തിയ വിജയ് തന്റെ അവസാന സിനിമയിലൂടെ വീണ്ടും ചരിത്രം കുറിക്കുകയാണ്.

advertisement

നടനെന്ന നിലയിൽ മാത്രമല്ല, ഒരു തലമുറയുടെ വികാരമായി മാറിയ വിജയിക്ക് ‘ജനനായകൻ’ ഒരു സിനിമയെക്കാൾ വലിയ യാത്രയുടെ സമാപനകുറിപ്പാണ്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

advertisement

ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനനായകൻ എന്ന ഈ അവസാന അദ്ധ്യായം തിയേറ്ററുകളിൽ അനുഭവിക്കാൻ അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകവ്യാപകമായി ഭാഷക്കതീതമായി ഓരോ പ്രേക്ഷകനും വിജയ് ആരാധകരും.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Jana Nayagan | 'അത് ദളപതി, തൊട്ടിടാതെ'; മാസ് ആക്ഷൻ നിറച്ച് വിജയുടെ അവസാന ചിത്രം ജനനായകന്റെ ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories