കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെക്ക് വടക്കിന്റെ ആദ്യ പോസ്റ്ററും ശ്രദ്ധനേടിയിട്ടുണ്ട്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാൻസ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്. #കസ കസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന നൽകിയിരുന്നത്. പുതിയ ടീസറിലും കസ കസ, എന്നുപയോഗിക്കുന്നുണ്ട്. എന്താണ് കസ കസ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകൾ മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയർ സിറ്റിസൺസിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവർ.
advertisement
റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയായും. കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ എന്നിവരാണ് മറ്റുതാരങ്ങൾ.
നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അൻജന ഫിലിപ്പ്, വി. എ ശ്രീകുമാർ എന്നിവർ ചേർന്ന് രൂപീകരിച്ച അൻജന- വാർസ് ആണ് നിർമ്മാണം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്. ഓണത്തിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഗാനങ്ങൾ - ലഷ്മി ശ്രീകുമാർ, സംഗീതം - സാംസി.എസ്, ഛായാഗ്രഹണം -സുരേഷ് രാജൻ, എഡിറ്റിംഗ് - കിരൺദാസ്, പ്രൊഡക്ഷൻ ഡിസൈൻ - രാഖിൽ, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യും ഡിസൈൻ - അയിഷ സഫീർ സേട്ട്, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ വി. ബോസ്, നിശ്ചല ഛായാഗ്രഹണം - അനീഷ് അലോഷ്യസ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്.
https://www.youtube.com/watch?v=zZNDdU3i_PE