TRENDING:

ടി.ജി രവിയും ഇര്‍ഷാദും പ്രധാന വേഷത്തില്‍; ചലച്ചിത്ര അക്കാദമി അംഗം എൻ.അരുണിന്‍റെ 'അവകാശികള്‍' ഒടിടി റിലീസിന്

Last Updated:

ആഗസ്റ്റ് പതിനേഴിന് ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച അവകാശികൾ ആഗസ്റ്റ് പതിനേഴിന് പ്രദർശനത്തിനെത്തും.
advertisement

ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലാണ് അവകാശികൾ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം മലയാളത്തിൻ്റെ പ്രിയ നടൻ ടി.ജി രവി നിർവ്വഹിച്ചു.

സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റ്റി.ജി രവിയുടെ ഇരുനൂറ്റി അൻപതാമത് സിനിമയാണ് അവകാശികൾ.

ഇന്ത്യൻ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങൾ ഉൾപ്പടെയുള്ള കേരളത്തിലെ വർത്തമാനകാലത്തെ സങ്കീർണ സംഭവങ്ങള്‍ നർമ്മത്തിൽ ചാലിച്ച് സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.

advertisement

ഇർഷാദ്, ടി.ജി രവി, ബേസിൽ പാമ, ജയരാജ് വാര്യർ , സോഹൻ സീനു ലാൽ, , വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി നാടക കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റഫീഖ് അഹമ്മദ് , പാർവതി ചന്ദ്രൻ . എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് അഖിൽ എ ആർ ഉം ആർഎൽവി അജയ് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ടി.ജി രവിയും ഇര്‍ഷാദും പ്രധാന വേഷത്തില്‍; ചലച്ചിത്ര അക്കാദമി അംഗം എൻ.അരുണിന്‍റെ 'അവകാശികള്‍' ഒടിടി റിലീസിന്
Open in App
Home
Video
Impact Shorts
Web Stories