പ്രതിഷേധത്തിന് പിന്തുണയുമായി നെറ്റ്ഫ്ലിക്സും രംഗത്തെത്തി. നിശബ്ദതയും കുറ്റകൃത്യമാണ് എന്നാണ് വിഷയത്തിൽ നെറ്റ്ഫ്ലിക്സിന്റെ ട്വീറ്റ്. തങ്ങളുടെ കറുത്ത വർഗക്കാരായ അംഗങ്ങളോടും ജീവനക്കാരോടും വീഡിയോ ക്രിയേറ്റർമാരോടും കടമയുണ്ടെന്നും നെറ്റ്ഫ്ലിക്സ് ട്വീറ്റിൽ പറയുന്നു.
വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നെറ്റ്ഫ്ലിക്സിന്റെ പ്രതികരണത്തിന് സോഷ്യൽമീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
TRENDING:മുൻകരുതൽ പ്രധാനം; ഇപ്പോൾ വേണ്ടത് സാമ്പത്തിക നില വീണ്ടെടുക്കൽ: പ്രധാനമന്ത്രി [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]Unlock 1 | സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറക്കും? കേന്ദ്ര തീരുമാനം ഇങ്ങനെ [NEWS]
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് 46 കാരനായ ജോർജ് ഫ്ളോയിഡ് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത്. ഫ്ലോയിഡിനെ കമഴ്ത്തിക്കിടത്തി കഴുത്തിൽ മുട്ടുകുത്തി നിൽക്കുന്ന പൊലീസിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്നും വെള്ളം വേണമെന്നുമുള്ള ഫ്ലോയിഡിന്റെ അവസാന വാക്കുകൾ ഏറ്റെടുത്താണ് പ്രതിഷേധം.
വന്‍ പ്രതിഷേധമാണ് മിനിയാപോളിസിലും മറ്റു നഗരങ്ങളിലും കൊലപാതകത്തെ തുടർന്ന് നടന്നത്. പ്രതിഷേധക്കാര്‍ പൊലിസ് സ്റ്റേഷന്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ കവര്‍ച്ചക്കാരെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്ഷേപിച്ചത്.
