ന്യൂഡല്‍ഹി: സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടാംഘട്ടത്തില്‍ തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ജൂലായില്‍ ചര്‍ച്ച നടത്തിയതിന് ശേഷഷമെ തുറക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ. TRENDING:Lockdown 5.0 FAQ | അഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]Lockdown 5.0 | ലോക് ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണം കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം [NEWS]Lockdown 5: അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല; പ്രത്യേക അനുമതി തേടേണ്ടതില്ല [NEWS] ''സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷം തുറക്കും. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും സ്ഥാപനതലത്തില്‍ രക്ഷിതാക്കളുമായി കൂടിയാലോചനകള്‍ നടത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനം ജൂലായില്‍ എടുക്കും" ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാകും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ തയാറാക്കും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.