TRENDING:

ടൊവിനോ തോമസ് - ഡിജോ ജോസ് ആന്റണി കൂട്ടുകെട്ടിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Last Updated:

ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ടൊവിനോ തോമസ് (Tovino Thomas), കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിച്ചട്ടമ്പി'യുടെ മേജർ ഷെഡ്യൂൾ തൊടുപുഴയിൽ പൂർത്തിയായി. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ നവംബർ പകുതിയോടെ മൈസൂരിൽ ആരംഭിക്കും.
പള്ളിച്ചട്ടമ്പി
പള്ളിച്ചട്ടമ്പി
advertisement

തുടർച്ചയായി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ നായകനായി കയ്യടി നേടുകയാണ് ടൊവിനോ. ARM എന്ന ചിത്രത്തിലെ പ്രകടനത്തിന് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്പെഷ്യൽ ജൂറി മെൻഷനും ടൊവിനോയെ തേടിയെത്തി. ARMനു ശേഷം എത്തിയ ലോകയിലെ പ്രകടനവും ടൊവിനോയെ പ്രേക്ഷക ഹൃദയങ്ങളിൽ കൂടുതൽ സ്വീകാര്യനാക്കി. ടൊവിനോയ്ക്കൊപ്പം ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഡിജോയും കൂടി ചേരുന്നു. ഒപ്പം തെന്നിന്ത്യൻ താര സുന്ദരി കയാദു ലോഹറും.

advertisement

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമ്മാണം. ടി.എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

advertisement

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജെയ്ക്സ് ബിജോയുമാണ്.

ആർട്ട് ഡയറക്ഷൻ- ദിലീപ് നാഥ്, കോസ്റ്റ്യൂം- മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ്- റഷീദ് അഹമ്മദ്, ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ. കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി.എസ്., പി.ആർ.ഒ.- അക്ഷയ് പ്രകാശ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The major schedule of 'Pallichattambi' directed by Dijo Jose Antony, starring Tovino Thomas and Kayadu Lohar in the lead roles, has been completed in Thodupuzha. The next schedule of the film will begin in Mysore in mid-November

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ടൊവിനോ തോമസ് - ഡിജോ ജോസ് ആന്റണി കൂട്ടുകെട്ടിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്
Open in App
Home
Video
Impact Shorts
Web Stories