TRENDING:

Nadikar Thilakam Movie | ലാല്‍ ജൂനിയറിന്റെ 'നടികര്‍ തിലകം'; ടെെറ്റില്‍ പോസ്റ്റര്‍ പുറത്ത്

Last Updated:

ഡ്രൈവിംഗ് ലൈസന്‍സ്, സുനാമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീന്‍ പോള്‍ ഒരുക്കുന്ന ചിത്രമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീന്‍ പോള്‍ ലാല്‍ (Jean Paul Lal) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. നടികര്‍ തിലകം (Nadikar Thilakam) എന്ന് ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറക്കിയത്.
advertisement

ടാവിനോ തോമസിനേയും(Tovino Thomas) സൗബിന്‍ ഷാഹിറിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ്, സുനാമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീന്‍ പോള്‍ ഒരുക്കുന്ന ചിത്രമാണ് ഇത്

അടുത്ത വര്‍ഷമായിരിക്കും ചിത്രം പുറത്തിറങ്ങുക. സുവിന്‍ സോമശേഖരനാണ് തിരക്കഥ ഒരുക്കുന്നത് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആല്‍ബിയാണ്. സംഗീത സംവിധാനം യക്‌സന്‍ നേഹ നിര്‍വഹിക്കും. .

advertisement

നടി നിത്യ ദാസ് വീണ്ടും; സൈക്കോ ഹൊറർ ത്രില്ലർ ചിത്രം 'പള്ളിമണി'യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു

ശ്വേത മേനോൻ (Shwetha Menon), നിത്യ ദാസ് (Nithya Das) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന 'പള്ളിമണി' (Pallimani movie) എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ശ്വേത മേനോൻ മുഖ്യ വേഷത്തിൽ എത്തുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് 'പള്ളിമണി'. നായികാ പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

advertisement

കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എൽ.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിയൻ ചിത്രശാല നിർവ്വഹിക്കുന്നു. കഥ തിരക്കഥ സംഭാഷണം എന്നിവ കെ.വി. അനിൽ എഴുതുന്നു.

ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ സ്ഥലത്ത്

ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ്'പള്ളിമണി' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

advertisement

നാരായണന്റെ വരികൾക്ക് ശ്രീജിത്ത് രവി സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കലാ സംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിധുര, എഡിറ്റിംഗ്- ആനന്ദു എസ്. വിജയ്, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ഗെരോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍- സേതു ശിവാനന്ദന്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് നാല്പത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന മൂന്നു നിലകളുള്ള പള്ളി. ചിത്രാഞ്ജലിയിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ഈ വമ്പൻ സെറ്റിൽ ഡിസംബർ 13ന് ചിത്രീകരണം ആരംഭിക്കും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Nadikar Thilakam Movie | ലാല്‍ ജൂനിയറിന്റെ 'നടികര്‍ തിലകം'; ടെെറ്റില്‍ പോസ്റ്റര്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories