TRENDING:

ഹരിദ്വാറിൽ തീർത്ഥാടനത്തിന് പോയി, കുഴഞ്ഞു വീണു; ടി.പി. മാധവന്റെ ജീവിതം മാറിമറിഞ്ഞതിങ്ങനെ

Last Updated:

ഒരു തീർത്ഥയാത്രയാണ് മാധവന്റെ ജീവിതത്തിൽ വില്ലനായി ഭവിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
600ലേറെ സിനിമകളിൽ അഭിനയിച്ച പ്രഗത്ഭനായ നടൻ. എന്നിട്ടും ടി.പി. മാധവന്റെ അവസാനനാളുകൾക്ക് വെള്ളിവെളിച്ചത്തിന്റെ തിളക്കം ഇല്ലാതെപോയി. വർഷങ്ങളോളം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു ഇദ്ദേഹം. ഇടയ്ക്കിടെ ഇവിടെ നടത്തുന്ന പരിപാടികളിൽ അതിഥികളായി എത്തുന്ന താരങ്ങളുടെ കണ്ണുകളെ പോലും ഈറൻ അണിയിക്കുന്ന നിലയിലായിരുന്നു ടി.പി. മാധവന്റെ ജീവിതം. ഒരിക്കൽ നവ്യാ നായർ ഗാന്ധി ഭവനിൽ വന്നപ്പോൾ മാധവനെ കണ്ടത് വാർത്തയായിരുന്നു. ഒരു തീർത്ഥയാത്രയാണ് മാധവന്റെ ജീവിതത്തിൽ വില്ലനായി ഭവിച്ചത്.
ടി.പി. മാധവൻ
ടി.പി. മാധവൻ
advertisement

എട്ട് വർഷം മുമ്പ് ടി.പി. മാധവൻ സിനിമാ ലോകം വിട്ട് തീർത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയി. പിന്നീടാണ് അറിഞ്ഞത് താരം മുറിയിൽ കുഴഞ്ഞു വീണെന്ന വിവരം. പിന്നീട് അദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റി, അവിടെ ഒരു ലോഡ്ജിലെ ദയനീയമായ ഏകാന്ത ജീവിതം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. സീരിയൽ സംവിധായകൻ പ്രസാദാണ് മാധവനെ ഗാന്ധി ഭവനിലേക്ക് മാറ്റാൻ മുൻകൈ എടുത്തത്.

ഈ സമയത്ത് സുരേഷ് ഗോപി, ഗണേഷ് കുമാർ, ചിപ്പി, ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത്ത് എന്നിവരുൾപ്പെടെ ഏതാനും സഹപ്രവർത്തകർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിച്ചത് എന്നും ചില റിപോർട്ടുകൾ ഉണ്ടായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: T.P. Madhavan was a versatile Malayalam actor who had acted in more than 600 films in his lifetime in the acting career. However, destiny had it that he collapse during a pilgrimage to Haridwar and spend rest of the life under the shelter of an old-age home

മലയാളം വാർത്തകൾ/ വാർത്ത/Film/
ഹരിദ്വാറിൽ തീർത്ഥാടനത്തിന് പോയി, കുഴഞ്ഞു വീണു; ടി.പി. മാധവന്റെ ജീവിതം മാറിമറിഞ്ഞതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories