ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്നു. മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണൻ, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
'അമ്പലമുക്കിലെ വിശേഷങ്ങൾ' സിനിമയുടേതായി റിലീസായ ടീസറിനും പ്രൊമോ ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം രഞ്ജിന്‍ രാജാണ് നിർവഹിക്കുന്നത്. അഡീഷണൽ ഗാനം അരുൾ ദേവ് ഒരുക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീമും, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വ്വഹിക്കുന്നു.
കഥ, തിരക്കഥ : ഉമേഷ് കൃഷ്ണൻ, കോ-പ്രൊഡ്യൂസർ : മുരളി ചന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം : മനീഷ് ഭാർഗവൻ, ഗാനരചന : പി. ബിനു, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, കലാസംവിധാനം : നാഥൻ, പ്രൊഡക്ഷൻ കൺട്രോളർ : നിസാർ മുഹമ്മദ്, മേക്കപ്പ് : പ്രദീപ് രംഗൻ, പി.ആർ.ഒ. : പ്രതീഷ് ശേഖർ, സ്റ്റിൽസ്: ക്ലിന്റ് ബേബി, ഡിസൈൻ : സാൻസൺ ആഡ്സ്. രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്.
Summary: Trailer of the beautiful family movie 'Ambalamukkuile Visheshangal', set in a rural setting, has been released. The film will hit theaters in Kerala on December 12. Gokul Suresh, Lal, and Ganapathy are playing the lead roles in the family entertainer film, which combines the beautiful views of the countryside and family ties
