TRENDING:

ഒരു ഹോളിവുഡ് ലെവൽ ശ്രമം; ആക്ഷനിൽ ത്രില്ലടിപ്പിക്കാൻ ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ 'അറ്റ്' ട്രെയ്‌ലർ

Last Updated:

ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും ട്രെയ്‌ലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അറ്റ്’ൻ്റെ ട്രെയ്‌ലർ പുറത്ത്. കൊച്ചിയിൽ നടന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ചിൽ മലയാളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ടെക്നോ ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഡാർക്ക് വെബ്ബിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വിഷ്വലുകള്‍ കൊണ്ട് സമ്പന്നമാണ് ട്രെയ്‌ലർ. ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും ട്രെയ്‌ലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
‘അറ്റ്’ൻ്റെ ട്രെയ്‌ലർ
‘അറ്റ്’ൻ്റെ ട്രെയ്‌ലർ
advertisement

മലയാളത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരു ചിത്രമായിരിക്കും അറ്റ് എന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതകൂടിയുണ്ട്.

ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവർക്കൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍, വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥ, എഡിറ്റിംഗ് എന്നിവ സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

advertisement

ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ക്യാമറ. ഹുമറും ഷാജഹാനും 4മ്യൂസിക്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുമ്പോൾ സൈബർ സിസ്റ്റംസ് ആണ് വേൾഡ് വൈഡ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 13ന് തിയറ്ററുകളിൽ എത്തും. പി.ആർ.ഒ.: പി. ശിവപ്രസാദ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The trailer of editor Don Max's latest film 'At', which is being directed after a while, is out. The trailer launch of the film held in Kochi was attended by many prominent Malayalam figures. Newcomer Akash Sen and Shaju Sreedhar are the main characters in the film. The trailer gives an indication that it is a pure action techno film, different from the usual Malayalam style

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു ഹോളിവുഡ് ലെവൽ ശ്രമം; ആക്ഷനിൽ ത്രില്ലടിപ്പിക്കാൻ ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ 'അറ്റ്' ട്രെയ്‌ലർ
Advertisement
Open in App
Home
Video
Impact Shorts
Web Stories