ഒരു ക്യാമ്പസിന്റെ എല്ലാ നെഗളിപ്പും കോർത്തിണക്കി പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക് ഏറെ ആകർഷകമായാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു ട്രെയ്‌ലർ പ്രകാശനകർമ്മം നടന്നത്.
ആഘോഷം ഒരു ക്യാംപസ് ചിത്രമായതിനാൽ, ചിത്രവുമായി ബന്ധപ്പെട്ട ചില ചടങ്ങുകൾ ക്യാംപസിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ആയിരിക്കുന്നത് ഗുണകരമാകുമെന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഈ ചടങ്ങ് ഇവിടെ സംഘടിപ്പിച്ചത്. ട്രെയ്‌ലറിലുടനീളം ജനപ്രീതി നേടിയ അഭിനേതാക്കളുടെ സാന്നിദ്ധ്യം കാണാം.
നരേൻ, വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജോണി ആൻ്റണി, ജെയ്സ് ജോസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, പുതുമുഖം റോസ്മിയ എന്നിവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.
advertisement
ആട്ടവും, ഇമ്പമാർന്ന ഗാനങ്ങളും, നർമ്മമുഹൂർത്തങ്ങൾക്കുമൊപ്പം കൊട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലവുമായി ക്ലീൻ എൻ്റെർടൈനറായിട്ടാണ് അവതരണം. ക്രിസ്തുമസിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ റിലീസിനു മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായാണ് ട്രെയ്‌ലർ പ്രകാശന കർമ്മം നടക്കുന്നത്.
ഗ്ലോബൽ മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഡോ. ലിസ്സി കെ. ഫെർണാണ്ടസ്, ഡോ.പ്രിൻസ് പോസ്സി, ആസ്ട്രിയ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് ഡോ. ദേവസി കുര്യൻ, റോണി ജോസ്, ജെസി മാത്യു, ബൈജു എസ്.ആർ., ജോർഡി ഗോഡ്വിൻ, ലൈറ്റ്ഹൗസ് മീഡിയ.
ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഫുൾ ഫൺ തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ നരേൻ, ധ്യാൻ ശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്, രൺജി പണിക്കർ, ജെയ്സ് ജോസ്, ബോബി കുര്യൻ, റോസ്മിൻ, ദിവ്യദർശൻ, ഷാജു ശ്രീധർ, സുമേഷ് എക്സ്ചന്ദ്രൻ, മഖ്ബൂൽ സൽമാൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി, കോട്ടയം രമേഷ്, ജോയ് ജോൺ ആൻ്റണി, നാസർ ലത്തീഫ്, സ്വപ്നാ പിള്ള, അഞ്ജലി ജോസഫ്, ആർദ്രാ മോഹൻ ദിനിൽ ദാനിയേൽ,എന്നി
വരാണ് പ്രധാന അഭിനേതാക്കൾ.
ഛായാഗ്രഹണം -റോ ജോ തോമസ്, എഡിറ്റിംഗ് -ഡോൺ മാക്സ്, പശ്ചാത്തല സംഗീതം - ഫോർ മ്യൂസിക്ക്, കലാസംവിധാനം - രാജേഷ് കെ. സൂര്യ, മേക്കപ്പ് - മാലൂസ് കെ.പി., കോസ്റ്റ്യും ഡിസൈൻ - ബബിഷാ കെ. രാജേന്ദ്രൻ, ഡിസൈൻ - പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് - ജയ്സൺ ഫോട്ടോ ലാൻ്റ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ ദേവ് കെ.ആർ., പ്രൊജക്റ്റ് ഡിസൈൻ- ടെറ്റസ് ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, പി.ആർ.ഒ.- വാഴൂർ ജോസ്.
