ഒരേസമയം ഉപദേശം നൽകുന്ന സഹോദരനായും, അതേസമയം അവഹേളിക്കുന്ന സീനിയർ ഉദ്യോഗസ്ഥനായും യോഹന്നാനെ നമുക്ക് കാണാം. തന്റെ ഡ്യൂട്ടി യോഹന്നാന്റെ കൂടെയാണെന്നറിഞ്ഞ് നിരാശയിലാകുന്ന ദിൻനാഥും ട്രെയ്‌ലറിലെ കാഴ്ച്ചയാണ്. എന്നാൽ എന്തോ വലിയ ഒന്ന് ആ രാത്രി അവരെ കാത്തിരിക്കുന്നുണ്ട് എന്ന് പറഞ്ഞുവച്ചാണ് ട്രെയ്‌ലർ അവസാനിക്കുന്നത്.
യോഹന്നാനായി ദിലീഷ് പോത്തനും, ദിൻനാഥായി റോഷൻ മാത്യുവും എത്തുന്ന ചിത്രം ജൂൺ പതിമൂന്നിന് തിയെറ്ററുകളിലേക്ക് എത്തും. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പർ ഹിറ്റായ 'ഓഫീസർ ഓൺ ഡ്യൂട്ടിക്ക്' ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്.
advertisement
കൊച്ചിയിൽ നടന്ന ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഫെസ്റ്റിവൽ സിനിമാസിന്റെ ലോഗോ പുറത്തിറക്കി. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, സിബി മലയിൽ, നമിത പ്രമോദ് തുടങ്ങി നിരവധി ചലച്ചിത്രതാരങ്ങളും റോന്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. നിർമ്മാതാക്കളായ ഫെസ്റ്റിവൽ സിനിമാസിനു വേണ്ടി രഞ്ജിത്ത് ഇവിഎം സംസാരിച്ചു. മികച്ച മലയാള ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകുക എന്നതാണ് ഫെസ്റ്റിവൽ സിനിമാസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജംഗ്ലീ പിക്ചേഴ്സ് പ്രതിനിധികളായ കൽപ്പേഷ് ദമനി, സൂര്യ എന്നിവരും സംസാരിച്ചു.
മറ്റ് പോലീസ് ചിത്രങ്ങളേക്കാൾ റോന്ത് ആണ് തന്റെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന കഥയെന്ന് സംവിധായകൻ ഷാഹി കബീർ പറഞ്ഞു. ഈ ചിത്രം ഒരു ത്രില്ലർ അല്ലെന്നും ഇമോഷണൽ ഡ്രാമ എന്ന ഗണത്തിലാണ് ഇത് വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷൻ. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനിൽ ജോൺസൺ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മംഗലത്ത്, അജ്മൽ സാബുവാണ് ട്രെയിലർ കട്ട്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസർ- സൂര്യ രംഗനാഥൻ അയ്യർ, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിംഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പി.ആർ.ഒ.- സതീഷ് എരിയാളത്ത്, പിആർ സ്ട്രാറ്റജി- വർഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്.