TRENDING:

ഡാർക്ക് ഹ്യൂമർ ചിത്രവുമായ്‌ സുരാജ് വെഞ്ഞാറമൂട്; രസകരമായ ട്രെയ്‌ലറുമായി ഇ.ഡി.

Last Updated:

സുരാജ് വെഞ്ഞാറമൂട്‌, ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനുകരണ കലയുടെ ലോകത്തു നിന്ന് മലയാള സിനിമാ ലോകത്തേക്കെത്തി അഭിനയത്തിൽ ദേശീയ സംസ്ഥാന അംഗീകാരങ്ങൾ കരസ്ഥമാക്കിയ സുരാജ് വെഞ്ഞാറമൂട് തന്റെ കരിയറിൽ വേഷപ്പകർച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്ന ഇ.ഡിയുടെ ട്രെയ്‌ലർ റിലീസായി. ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ജോണറിലൊരുങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിൽ ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ് വെഞ്ഞാറമൂടിനെയാണ്‌ പ്രേക്ഷകർക്ക്‌ സമ്മാനിക്കുന്നത്‌.
News18
News18
advertisement

ട്രെയ്‌ലറിലെ സൂചനയിൽ നിന്ന് ഒരു സൈക്കോ കഥാപാത്രമായി ഇതുവരെ സിനിമകളിൽ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വേറിട്ട ഗെറ്റപ്പിൽ ഗംഭീര അഭിനയപ്രകടനവുമാണ് ‌സുരാജ്‌ കാഴ്ചവെക്കുന്നത്‌. ഒരു കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥയിൽ സുരാജ് വെഞ്ഞാറമൂട്‌, ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇ ഡി (എക്സ്ട്രാ ഡീസെന്റിൽ) നടത്തുന്നത്.

advertisement

സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രെയ്‌സ് ആന്റണി, ശ്യാം മോഹൻ, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഡി സംവിധാനം ചെയ്തിരിക്കുന്നത് ആമിർ പള്ളിക്കൽ. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ.ഡി. (എക്സ്ട്രാ ഡീസന്റ്) ഈ മാസം 20ന് തിയേറ്ററുകളിലേക്കെത്തും. ഇരുപത്തിയൊന്ന് വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ നിർമ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് ഇ.ഡി.

advertisement

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി.ഒ.പി. : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി. തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ. എം, ലിറിക്‌സ്: വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി.ആർ. : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി.ആർ.ഒ. : പ്രതീഷ് ശേഖർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Trailer drops for Suraj Venjaramoodu movie ED aka Extra Decent

മലയാളം വാർത്തകൾ/ വാർത്ത/Film/
ഡാർക്ക് ഹ്യൂമർ ചിത്രവുമായ്‌ സുരാജ് വെഞ്ഞാറമൂട്; രസകരമായ ട്രെയ്‌ലറുമായി ഇ.ഡി.
Open in App
Home
Video
Impact Shorts
Web Stories