TRENDING:

Aap Kaise Ho | വലി, കുടി, ആദ്യം തരിക്കും; ധ്യാൻ ശ്രീനിവാസന്റെ 'ആപ് കൈസേ ഹോ' ട്രെയ്‌ലർ

Last Updated:

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്സ് പാർട്ടിയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വലി, കുടി, ആദ്യം തരിക്കും. പിന്നെ കുത്തിത്തരിക്കും, എന്നിട്ട് എല്ലാം മാറ്റിമറിക്കും. ഇന്നെൻ്റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. അടുത്തയാഴ്ച്ച എന്റെ കല്യാണമാണ്... ക്രിസ്റ്റിയുടെ വിവാഹവുമായി അരങ്ങേറുന്ന ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ (Aap Kaise Ho) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി.
ആപ് കൈസേ ഹോ
ആപ് കൈസേ ഹോ
advertisement

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്സ് പാർട്ടിയാണ്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്.

അജൂസ് എബൗ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ചിരിയും ചിന്തയും നിറച്ച് ഈ ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവം തന്നെ നൽകും.

ഫെബ്രുവരി 28ന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്.

advertisement

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജു കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തോഷ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു കോമ്പിയർ ആയ ജീവ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നു.

advertisement

സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്- വിപിൻ ഓമശ്ശേരി, കോസ്റ്റ്യും ഡിസൈൻ- ഷാജി ചാലക്കുടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടർ - അനൂപ് അരവിന്ദൻ, സഹ സംവിധാനം - ഡാരിൻ ചാക്കോ, ഹെഡ്വിൻ, ജീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജൂലിയസ് ആംസ്ട്രോങ് (പവി കടവൂർ), പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്; സ്റ്റിൽസ് - സന്തോഷ് പട്ടാമ്പി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Trailer for Dhyan Sreenivasan movie Aap Kaise Ho has been released. The short video sketches the set of happenings surrounding the bachelor party of Christy, a character played by one of the actors

മലയാളം വാർത്തകൾ/ വാർത്ത/Film/
Aap Kaise Ho | വലി, കുടി, ആദ്യം തരിക്കും; ധ്യാൻ ശ്രീനിവാസന്റെ 'ആപ് കൈസേ ഹോ' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories