TRENDING:

Little Hearts | നിനക്കെന്നാടാ ഒരു വശപ്പെശക്? സിബിയുടെ മൂന്നു പ്രശ്നങ്ങളുമായി 'ലിറ്റിൽ ഹാർട്ട്സ്' ട്രെയ്‌ലർ

Last Updated:

ട്രെയ്‌ലറിലുടനീളം ഇത്തരം കൗതുകങ്ങളായ രംഗങ്ങൾ ചേർത്തുവച്ചു കൊണ്ടാണ് പുറത്തുവിട്ടിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'നിനക്കെന്നാടാ ഒരു വശപ്പെശക്? എനിക്ക് മൂന്നു പ്രശ്നമുണ്ട്. മൂന്നു പ്രശ്നമോ? ആദ്യത്തെ വല്യ കുഴപ്പമില്ല. സെറ്റായിക്കോളുമെന്നു പറഞ്ഞു'. ബാബുരാജും, ഷെയ്ൻ നിഗവും തമ്മിലുള്ള സംഭാഷണമാണ് മേൽ വിവരിച്ചത്. ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ അതിൽ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ടന്നു മനസ്സിലാക്കാം. രണ്ടു പേരുടേയും ഇടപെടലുകളും അത്തരത്തിലുള്ളതാണ്.
ലിറ്റിൽ ഹാർട്ട്സ്
ലിറ്റിൽ ഹാർട്ട്സ്
advertisement

ആൻ്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന 'ലിറ്റിൽ ഹാർട്ട്സ്' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലറിലെ രംഗമാണിത്. ട്രെയ്‌ലറിലുടനീളം ഇത്തരം കൗതുകങ്ങളായ രംഗങ്ങൾ ചേർത്തുവച്ചു കൊണ്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ മൊത്തത്തിലുള്ള മൂഡിൻ്റെ നേർക്കാഴ്ച്ച തന്നെയാണ് ഈ ട്രെയ്‌ലർ.

Also read: Little Hearts | പ്രണയാർദ്ര ഗാനവുമായി ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ ചിത്രം 'ലിറ്റിൽ ഹാർട്ട്സ്'

കിഴക്കൻ മലയോര ഗ്രാമങ്ങളിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളും, ബന്ധങ്ങളുടെ കെട്ടുറപ്പും, നർമ്മവും, പ്രതികാരവുമൊക്കെ കോർത്തിണക്കിയ കുടുംബകഥയാണ് തികഞ്ഞ എൻ്റെർടൈനറായി അവതരിപ്പിക്കുന്നത്.

advertisement

ഷെയ്ൻ നിഗം, മഹിമാ നമ്പ്യാർ, ബാബുരാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ, ജാഫർ ഇടുക്കി, ഐമാ സെബാസ്റ്റ്യൻ, രമ്യാ സുവി, മാലാ പാർവതി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആവതരിപ്പിക്കുന്നു.

advertisement

തിരക്കഥ - രാജേഷ് പിന്നാടൻ, ഗാനങ്ങൾ - ഹരിനാരായണൻ, വിനായക് ശശികുമാർ, വിവേക് മുഴക്കുന്ന്; സംഗീതം - കൈലാസ്, ഛായാഗ്രഹണം- ലൂക്ക് ജോസ്, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം -അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ - ദിപിൽദേവ്, ക്രിയേറ്റീവ് ഹെഡ് - ഗോപികാ റാണി, പ്രൊഡക്ഷൻ ഹെഡ് -അനിതാ കപിൽ, നിർമ്മാണ നിർവ്വഹണം - ഡേവിസൺ സി.ജെ.

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്, വിൽസൻ തോമസ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജൂൺ ഏഴിന് ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Trailer for Shane Nigam, Mahima Nambiar movie Little Hearts got released on YouTube. A production venture of Sandra Thomas and Wilson Thomas, Little Hearts is set for theatre debut on June 7, 2024

മലയാളം വാർത്തകൾ/ വാർത്ത/Film/
Little Hearts | നിനക്കെന്നാടാ ഒരു വശപ്പെശക്? സിബിയുടെ മൂന്നു പ്രശ്നങ്ങളുമായി 'ലിറ്റിൽ ഹാർട്ട്സ്' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories