TRENDING:

മുഖ്യധാര, അത് ഞാനും ഒന്ന് നോക്കട്ടനിയാ; ഉർവശിയുടെ 'എൽ. ജഗദമ്മ ഏഴാം ക്ളാസ്സ് ബി' സ്റ്റേറ്റ് ഫസ്റ്റ് ട്രെയ്‌ലർ

Last Updated:

ട്രെയ്‌ലറിന്റെ ഒരു ഭാഗത്ത് ഉർവശിയുടെ ഭർത്താവ് ശിവപ്രസാദിനെയും കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി (Urvashi), ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' (L Jagadamma Ezham Class B State First) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. മെയ് രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രം ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവശി അവതരിപ്പിക്കുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു പാൻ പഞ്ചായത്ത് സിനിമയാണ് 'എൽ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്'.
എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്
എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്
advertisement

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി.കെ. ബൈജു, പി.ആർ. പ്രദീപ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം 50ലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.

advertisement

ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ്- ഷൈജൽ പി.വി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എസ്. ജയരാമൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം -രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്- കുമാർ എടപ്പാൾ, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ, പ്രൊഡക്ഷൻ മാനേജർ- ആദർശ് സുന്ദർ, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മുകേഷ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ- വിഷ്ണു വിശിക, ഷോൺ സോണി, പോസ്റ്റർ ഡിസൈനർ- ജയറാം രാമചന്ദ്രൻ, വിതരണം- സെവന്റിടു ഫിലിം കമ്പനി റിലീസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Trailer drops for Urvashi movie 'L Jagadamma Ezham Class B State First'. The film is directed by Sivaprasad, husband of Urvashi, marking his directorial debut. Sivaprasad can also be seen performing a small role in the movie where Urvashi is the lady lead

മലയാളം വാർത്തകൾ/ വാർത്ത/Film/
മുഖ്യധാര, അത് ഞാനും ഒന്ന് നോക്കട്ടനിയാ; ഉർവശിയുടെ 'എൽ. ജഗദമ്മ ഏഴാം ക്ളാസ്സ് ബി' സ്റ്റേറ്റ് ഫസ്റ്റ് ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories