ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നൊരുക്കുന്ന സിനിമയാണ് 'മൂൺ വാക്ക്'. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'മൂൺ വാക്ക്'.
മെയ് 30ന് റിലീസിനെത്തുന്ന ചിത്രം ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥയാണ് പറയുന്നത്. പ്രത്യേകിച്ച് 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പറയുന്ന കഥ. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെയുടെ ആദ്യ സംവിധാനം കൂടിയാണ് 'മൂൺ വാക്ക്'.
advertisement
കൗമാരത്തിൻ്റെ മുഖമുദ്രയായ പാട്ടും ഡാൻസും പ്രണയവും ഹരമാക്കിയ ഒരുപറ്റം പ്രീ-ഡിഗ്രിക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ അവർ നേരിട്ട ചെറുതും വലുതുമായ അനേകം പ്രതിബന്ധങ്ങൾ, അന്നത്തെ ജീവിത- സാമൂഹിക പരിസരങ്ങളുടെ മനോഹരമായ അടയാളപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ.
ഡാൻസിനെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നവാഗതരായ ഇവർക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് എ.കെ., മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീതം- പ്രശാന്ത് പിള്ള, ലിറിക്സ്- വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, ഹഷ് പാണ്ട. ഛായാഗ്രഹണം- അൻസാർ ഷാ, എഡിറ്റിംഗ്- ദീപു ജോസഫ്, കിരൺ ദാസ്; സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- സാബു മോഹൻ, കോസ്റ്റ്യൂം- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- സജി കൊരട്ടി, സന്തോഷ് വെൺപകൽ; ആക്ഷൻ- മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനൂജ് വാസ്, നവീൻ പി. തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്- ഉണ്ണി കെ.ആർ., അസോസിയേറ്റ് ഡയറക്ടെഴ്‌സ്- സുമേഷ് എസ്.ജെ., അനൂപ് വാസുദേവ്, കളറിസ്റ്റ്- നന്ദകുമാർ, സൗണ്ട് മിക്സ്- ഡാൻജോസ്, ഡി.ഐ.- പോയെറ്റിക്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഗ്രാഫിക്സ്- ശരത് വിനു, വിഎഫ്എക്സ്- ഡി ടി എം. പ്രൊമോ സ്റ്റിൽസ്- മാത്യു മാത്തൻ, സ്റ്റിൽസ്- ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, ഡിജിറ്റൽ മാർക്കറ്റിംഗ്- സിനിമാ പ്രാന്തൻ, പബ്ലിസിറ്റി ഡിസൈൻസ്- ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്.
തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച 'മൂൺ വാക്ക്' മാജിക് ഫ്രെയിംസ് മെയ് 30 ന് തിയേറ്ററുകളിൽ എത്തിക്കും.