പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഇതാ സ്വന്തം ഗ്രാമത്തിലേക്ക് സൈക്കിൾ യാത്ര ചെയ്തു പോവുകയാണ് ഒരു നടി. സീരിയൽ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഈ സൈക്കിൾ യാത്രയ്ക്ക് പിന്നിൽ.
ബംഗാളി നടി ത്വരിതാ ചാറ്റർജിയാണ് സൈക്കിൾ ചവിട്ടി സ്വന്തം ഗ്രാമത്തിലേക്ക് പോയ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ വർഷം ആദ്യമായിരുന്നു ത്വരിതയുടെയും ജുപിറ്റർ ബാനർജിയുടെയും വിവാഹം.
റാണി രശ്മനി എന്ന സീരിയലിലെ പരിചിത മുഖമാണ് ത്വരിതയുടേത്. ഇനി ത്വരിത മലയാള സിനിമ കണ്ടിട്ടുണ്ടോ, മണിച്ചിത്രത്താഴിന്റെ ഫാനാണോ എന്നുള്ള കാര്യമൊന്നും വ്യക്തമല്ല. (വീഡിയോ ചുവടെ)
advertisement
പ്രഭാകറിന്റെയും ഗീതയുടെയും മകനല്ല വരുൺ! ദൃശ്യം 3ന് ക്ളൈമാക്സുമായി യുവാവ്
ജോർജ്കുട്ടി ഇപ്പോൾ സിനിമാശാലയുടെ മുതലാളിയും ചലച്ചിത്ര നിർമ്മാതാവുമൊക്കെയായി മാറിയിരിക്കുന്നു. മക്കൾ വലുതായി. ചുമതലകൾ മാറി. പക്ഷെ ആ കേസ് ഇന്നും മാറാതെ, അതേ അവസ്ഥയിൽ തന്നെ നിലകൊള്ളുന്ന അവസ്ഥയിലാണ്.
അത്തരമൊരു സാഹചര്യത്തിൽ സിനിമയുടെ തിരക്കഥ ഒരുക്കുമ്പോൾ ഒട്ടേറെ ഘടകങ്ങൾ തിരക്കഥാകൃത്തിനും സംവിധായകനും പരിഗണിക്കേണ്ടതായി ഉണ്ട്.
ജോർജ്കുട്ടി മറ്റു മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വീട്ടിൽ എന്ത് നടക്കുന്നു, അവിടെ നിന്നും കേസിനു തുമ്പു കിട്ടാനാകുമോ എന്ന തത്രപ്പാടിലാണ് പോലീസ്. എന്നാൽ ജോർജ് കുട്ടി അയാളുടെ ജീവിതത്തിന്റെ ശിഷ്‌ടകാലം സംഭവിക്കാൻ സാധ്യതയുള്ള വരുംവരായ്കകളെ കുറിച്ചോർത്ത് അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തുന്നു എന്ന തരത്തിലെ ചിന്ത പൊലീസിന് പോലും ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം.
എന്നാൽ ദൃശ്യം 3 എന്താവും എന്ന ചിന്ത പ്രേക്ഷകർക്കും ഉണ്ടാവും. രസകരമായ ദൃശ്യം 3 ക്ളൈമാക്സുമായി വരികയാണ് ഒരു യുവാവിവിടെ. വരുൺ പ്രഭാകർ, പ്രഭാകറിന്റെയും ഗീതയുടെയും മകനല്ല എന്നാണു ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. കൂടാതെ കോൺസ്റ്റബിൾ സഹദേവനും ഒരു രംഗം ഈ 'തിരക്കഥയിൽ' ഉണ്ട്. നർമ്മത്തിൽ ചാലിച്ച രസകരമായ അവതരണമാണ് ഈ വീഡിയോയിൽ. വീഡിയോ ചുവടെ:
ഫോറൻസിക് ഡോക്ടർ, കോട്ടയത്തെ ഫോറൻസിക് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ജീത്തു ജോസഫ് തിരക്കഥയിലേക്കു പ്രവേശിച്ചത്. സിനിമയിലേതു പോലെ സി.സി.ടി.വി. ഇല്ലാത്ത കാര്യാലങ്ങളുടെ മൂലകൾ ഇപ്പോഴുമുണ്ട്.
കഥ മുഴുവനും അതുമായി ബന്ധമുള്ളവരുടെ മുന്നിൽ വായിച്ചു കേൾപ്പിച്ച ശേഷമാണ് ജീത്തു ജോസഫ് മുന്നോട്ടു പോയത്.
Summary: TV actress Twarita Chatterjee posts a video of riding bicycle to her native village. The video was posted on Instagram