TRENDING:

28th IFFK | തടവ്, ഫാമിലി; കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് രണ്ടു മലയാള ചിത്രങ്ങൾ

Last Updated:

2023 ഡിസംബർ 8 മുതൽ 15 വരെ മേള തിരുവനന്തപുരത്ത് നടക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (28th IFFK) മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തിൽ നിന്നും ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ സിനിമകൾ തെരഞ്ഞെടുത്തു.
IFFK
IFFK
advertisement

സംവിധായകന് വി.എം. വിനു ചെയർമാനും കൃഷ്ണേന്ദു കലേഷ്, താരാ രാമാനുജൻ, ഒ.പി. സുരേഷ്, അരുൺ ചെറുകാവിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തെരഞ്ഞെടുത്തത്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ‘തടവ്’ മത്സരവിഭാഗത്തിലുണ്ട്. പുതുമുഖങ്ങളായ ബീന ആർ. ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത എം.എൻ., വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നാൽപത്തിലധികം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത് പാലക്കാട്‌ പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളിലാണ്.

advertisement

ഡോൺ പാലത്തറയുടെ 'ഫാമിലി'യിൽ വിനയ് ഫോർട്ട് നായകനാവുന്നു. നിൽജ കെ. ബേബി, മാത്യു തോമസ്, ദിവ്യ പ്രഭ, ആഭിജ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

2023 ഡിസംബർ 8 മുതൽ 15 വരെ മേള തിരുവനന്തപുരത്ത് നടക്കും.

മലയാളം സിനിമ ടുഡേ വിഭാഗത്തിൽ മൊത്തം 14 ചിത്രങ്ങളുണ്ട്. എന്നെന്നും (ശാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് (റിനോഷുൻ കെ.),നീലമുടി (ശരത്കുമാർ വി.), ആപ്പിൾ ചെടികൾ (ഗഗൻ ദേവ്), ബി 32 മുതൽ 44 വരെ / B 32 to 44 (ശ്രുതി ശരണ്യം), ഷെഹർ സാദേ (വിഘ്നേഷ് പി. ശശിധരൻ), ആട്ടം (ആനന്ദ് ഏകർഷി), ദായം (പ്രശാന്ത് വിജയ്) ഓ. ബേബി (രഞ്ജൻ പ്രമോദ്), കാതൽ (ജിയോ ബേബി), ആനന്ദ് മോണോലിസ മരണവും കാത്ത് (സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ), വലസൈ പറവകൾ (സുനിൽ കുടമാളൂർ) എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ മാറ്റുരയ്ക്കുക.

advertisement

Summary: Two Malayalam movies, Thadavu and Family, make it to the competition section of the upcoming 28th International Film Festival of Kerala (28th IFFK). Another 14 films are part of the 'Malayalam Cinema Today' section. The festival is being held in Thiruvananthapuram from December 8 to 15 in Thiruvananthapuram

മലയാളം വാർത്തകൾ/ വാർത്ത/Film/
28th IFFK | തടവ്, ഫാമിലി; കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് രണ്ടു മലയാള ചിത്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories