TRENDING:

‘MDMAയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, എനിക്ക് ഒരിക്കലും മാനേജർ ഉണ്ടായിട്ടുമില്ല’: ഉണ്ണി മുകുന്ദൻ

Last Updated:

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടൻ വ്യക്തമാക്കി

advertisement
കൊച്ചിയിൽ യൂടൂബർ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായ റിൻസി നടൻ ഉണ്ണിമുകുന്ദന്റെ മാനേജർ ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദൻ. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സണൽ മാനേജർ ഇല്ലെന്നും, ഒരിക്കലും തനിക്ക് മാനേജർമാർ ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടൻ വ്യക്തമാക്കി.
News18
News18
advertisement

ഉണ്ണിമുകുന്ദൻ പങ്കുവെച്ച കുറിപ്പ്

ഉണ്ണി മുകുന്ദന് തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സണൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷണൽ കാര്യങ്ങളും അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ UMF വഴിയോ കൈകാര്യം ചെയ്യുന്നു. തന്റെ പ്രാതിനിധ്യത്തെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും ഞങ്ങൾ ശക്തമായി അഭ്യർത്ഥിക്കുന്നു. ആരെങ്കിലും അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നാൽ കർശനമായ നിയമനടപടികൾക്ക് വിധേയമാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

22.5 ഗ്രാം MDMA യുമായി ഇന്നലെയാണ് യൂടൂബർ റിൻസിയും സുഹൃത്തും കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായത്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
‘MDMAയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, എനിക്ക് ഒരിക്കലും മാനേജർ ഉണ്ടായിട്ടുമില്ല’: ഉണ്ണി മുകുന്ദൻ
Open in App
Home
Video
Impact Shorts
Web Stories