TRENDING:

Modi @ 75 | 'ജൂക്വാനു നഹി'; പ്രധാനമന്ത്രിയുടെ രണ്ടു വാക്കുകൾ ജീവിതത്തിൽ പ്രചോദനമാക്കിയ ഉണ്ണി മുകുന്ദൻ മോദിയായി വേഷമിടുമ്പോൾ

Last Updated:

'ജൂക്വാനു നഹി'. ആ വാക്കുകൾ അന്നു മുതൽ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ് : ഉണ്ണി മുകുന്ദൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നരേന്ദ്ര മോദിയുടെ (Narendra Modi) കൂടെ പട്ടംപറത്തി കളിച്ച കൊച്ചുപയ്യനിൽ നിന്നും സിനിമാ നടനിലേക്ക്. ഇന്നയാൾ ആ മോദിയെ കുറിച്ചുള്ള സിനിമയിൽ അദ്ദേഹമായി വേഷമിടുന്നു. പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തിലാണ് ഉണ്ണി മുകുന്ദന്റെ (Unni Mukundan) സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയുള്ള പ്രഖ്യാപനം. 'മാ വന്ദേ' മൂവിയുടെ ബാനറിൽ ക്രാന്തികുമാർ സി.എച്ച്. സംവിധാനം ചെയ്യുന്ന 'മാ വന്ദേ' എന്ന സിനിമയിൽ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ വേഷം ഉണ്ണി മുകുന്ദൻ അവതരിപ്പിക്കും.
നരേന്ദ്ര മോദിക്കൊപ്പം ഉണ്ണി മുകുന്ദൻ
നരേന്ദ്ര മോദിക്കൊപ്പം ഉണ്ണി മുകുന്ദൻ
advertisement

"അഹമ്മദാബാദിൽ വളർന്ന എനിക്ക് അദ്ദേഹത്തെ ആദ്യമായി എന്റെ കുട്ടിക്കാലത്താണ് എന്റെ മുഖ്യമന്ത്രിയായി അറിയുന്നത്. വർഷങ്ങൾക്ക് ശേഷം, 2023 ഏപ്രിലിൽ, അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു, അതെന്നിൽ മായാത്ത മുദ്ര പതിപ്പിച്ച നിമിഷമായിരുന്നു. ഒരു നടൻ എന്ന നിലയിൽ, ഈ വേഷത്തിലേക്ക് കടക്കുന്നത് അതിശക്തമാണെങ്കിലും ആഴത്തിൽ പ്രചോദനം നൽകുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അസാധാരണമാണ്, എന്നാൽ ഈ സിനിമയിൽ, രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മനുഷ്യനെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അദ്ദേഹത്തിന്റെ അഗാധമായ ബന്ധത്തെ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.

advertisement

അദ്ദേഹവുമായുള്ള എന്റെ സ്വന്തം ഇടപെടലിൽ നിന്ന്, ജീവിതത്തിലെ പരീക്ഷണങ്ങളിലൂടെ അദ്ദേഹത്തിന്റെ രണ്ട് വാക്കുകൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിയിൽ, അദ്ദേഹം പറഞ്ഞ 'ജൂക്വാനു നഹി', അതായത് ഒരിക്കലും തലകുനിക്കരുത്. ആ വാക്കുകൾ അന്നു മുതൽ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ്." ഉണ്ണി മുകുന്ദൻ്റെ ഈ ഫേസ്ബുക്ക് കുറിപ്പ് വൈറലായി കഴിഞ്ഞു. 'മാ വന്ദേ' ലോകമെമ്പാടും, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും, ലോകമെമ്പാടും റിലീസ് ചെയ്യും.

"ഈ പ്രത്യേക അവസരത്തിൽ, നമ്മുടെ ബഹുമാന്യ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിജിക്ക് 75-ാം ജന്മദിനാശംസകൾ നേരുന്നതിൽ ഞാനും രാജ്യത്തോടൊപ്പം ചേരുന്നു." എന്ന് ഉണ്ണി മുകുന്ദൻ്റെ വാക്കുകൾ.

advertisement

Summary: Unni Mukundan remembers how the Gujarati phrase 'Jukwanu Nahi' (hold your head high) uttered by Prime Minister Narendra Modi keep his spirit high to this day. Unni is set to play Modi in the upcoming movie 'Maa Vande'

മലയാളം വാർത്തകൾ/ വാർത്ത/Film/
Modi @ 75 | 'ജൂക്വാനു നഹി'; പ്രധാനമന്ത്രിയുടെ രണ്ടു വാക്കുകൾ ജീവിതത്തിൽ പ്രചോദനമാക്കിയ ഉണ്ണി മുകുന്ദൻ മോദിയായി വേഷമിടുമ്പോൾ
Open in App
Home
Video
Impact Shorts
Web Stories