TRENDING:

സൂര്യയുടെ ശക്തമായ തിരിച്ചുവരവാകുമോ 'കറുപ്പ്'? ശരവണൻ എന്ന സ്വന്തം പേരിൽ അഭിനയിക്കുന്ന സിനിമയുടെ ടീസർ പിറന്നാൾ ദിനത്തിൽ

Last Updated:

പ്രധാന അഭിനേതാക്കളിൽ താരങ്ങളായ തൃഷ കൃഷ്ണൻ, ഇന്ദ്രൻസ്, സ്വാസിക എന്നിവരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂര്യയുടെ (Actor Suriya) മാസ്സ് ചിത്രം കറുപ്പിന്റെ (Karuppu movie) ടീസർ നടന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള രംഗങ്ങൾ ഉള്ള ടീസർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയായിരുന്നു.
സൂര്യയുടെ കറുപ്പ് ടീസർ
സൂര്യയുടെ കറുപ്പ് ടീസർ
advertisement

ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പിൽ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീൻ പ്രെസൻസ് എന്നിവയാൽ സമ്പന്നമാണ്. ഒരു മിനിറ്റും 38 സെക്കൻഡും ദൈർഘ്യമുള്ള ടീസർ, തീക്ഷ്ണമായ രംഗങ്ങൾ കൊണ്ട് നിറയുന്നു. ആരാധകർക്ക് ആർപ്പു വിളിക്കാൻ സാധിക്കുന്ന നിമിഷങ്ങളും ടീസറിന്റെ ഭാഗമാണ്.

ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറാണ്. ശരവണൻ എന്ന സ്വന്തം പേരിലാണ് സൂര്യ ഈ ചിത്രത്തിൽ എത്തുക. മനോഹരമായ ഫ്രെയിമുകൾ ഓരോ സീനിലും ഛായാഗ്രാഹകൻ ജി.കെ. വിഷ്ണുവും ടീമും സമ്മാനിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഗീതത്തിൽ തെന്നിന്ത്യൻ സെൻസേഷനായ സായ് ആണ് കറുപ്പിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

advertisement

മലയാളിയായ അരുൺ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്. പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ കൂടുതൽ മനോഹരമാക്കുന്ന കറുപ്പിന്റെ ദൃശ്യ ഭംഗിക്ക് പിന്നിൽ അരുൺ വെഞ്ഞാറമൂടും ടീമുമാണ്.

തൃഷ കൃഷ്ണൻ, ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈവാനൻ എഡിറ്റിങും, അന്‍പറിവ്, വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. പി.ആർ.ഒ. : പ്രതീഷ് ശേഖർ.

advertisement

Summary: On the birthday of actor Suriya, teaser from his latest movie Karuppu has been dropped. Suriya plays a character named Saravanan in the film, which is also his real name. Trisha Krishnan, Indrans and Swasika are among the stellar cast. 'Karuppu' is set as a through and through entertainer, with goosebump moments from start to finish

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സൂര്യയുടെ ശക്തമായ തിരിച്ചുവരവാകുമോ 'കറുപ്പ്'? ശരവണൻ എന്ന സ്വന്തം പേരിൽ അഭിനയിക്കുന്ന സിനിമയുടെ ടീസർ പിറന്നാൾ ദിനത്തിൽ
Open in App
Home
Video
Impact Shorts
Web Stories