അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിതാ മോഷണ വിവാദത്തിൽപ്പെട്ട സാഹചര്യത്തിലാണ് ഊര്‍മ്മിളയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഊര്‍മ്മിളയുടെ പോസ്റ്റ് മകളും നടിയുമായ ഉത്തര ഉണ്ണിയും ഷെയര്‍ ചെയ്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുക്കണമെന്ന് ഊര്‍മ്മിള ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് ഊര്‍മിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടു. എന്നാല്‍ ദിലീപിനു വേണ്ടി ഇത്തരമൊരു പരാമര്‍ശം നടത്തിയ ആളുമായി വേദി പങ്കിടാനാകില്ലെന്ന നിലപാടിലായിരുന്നു ദീപ നിശാന്ത്.
advertisement
അന്ന് പരിപാടിയില്‍ പങ്കെടുത്തെങ്കിലും ദീപാ നിശാന്തിന്റെ നിലപാടിനോട് പ്രതികരിക്കാന്‍ ഊര്‍മ്മിള ഉണ്ണി തയാറായിരുന്നില്ല
Also Read: കവിതാ മോഷണം: ദീപയെയും ശ്രീചിത്രനെയും പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു
എന്നാല്‍ ഇന്ന്, 'കോപ്പിയടിച്ച ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തില്‍ ഉണ്ടെന്ന് തോന്നുന്നു' - എന്നാണ് ഊര്‍മിള ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അമ്മയുടെ പോസ്റ്റ് മകള്‍ ഉത്തര ഉണ്ണിയും ഷെയര്‍ ചെയ്തിട്ടുണ്ട്.