മനോജ് കെ. ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
കഴിഞ്ഞ കുറച്ചുനാളുകളായി തേജാലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിൻ്റെ അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. അതു ബ്രേക്ക് ചെയ്യുകയായിരുന്നു ഇവിടെ. മനോജ് കെ. ജയൻ, ചിത്രത്തിൻ്റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനോ, തിരക്കഥാകൃത്ത് സേതു, അലക്സ് ഇ. കുര്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.
advertisement
'മകൾ അഭിനയരംഗത്തേക്ക് കടന്നുവരാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ നിനക്ക് അതാണിഷ്ടമെങ്കിൽ അതു നടക്കട്ടെയെന്നായിരുന്നു എൻ്റെ അഭിപ്രായം. അമ്മയുടെ അനുഗ്രഹവും അനുവാദവും വാങ്ങണമെന്നും പറഞ്ഞിരുന്നു,' എന്ന് മനോജ് കെ. ജയൻ.
'ഇതിനിടയിൽ പല പ്രോജക്റ്റുകളും വന്നുകൊണ്ടിരുന്നു. അത് എത്തിച്ചേർന്നത് ഈ ചിത്രത്തിലാണ്. അമ്മയോട് കഥ നേരത്തേ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ കഥ പറഞ്ഞിരുന്നു. അമ്മ പൂർണ്ണസമ്മതം തന്നതോടെയാണ് ഇതിലെ സ്റ്റെല്ലയെ അവതരിപ്പിക്കുവാൻ തീരുമാനിച്ചത്. അമ്മ സമ്മതിച്ചില്ലങ്കിൽ ചിത്രം ചെയ്യുമായിരുന്നില്ലെന്ന്' തേജാലഷ്മി.
സമ്പന്ന കുടുംബത്തിൽപ്പിറന്ന്, ചിത്രശലഭത്തെപ്പോലെ പാറിനടന്ന്, ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനോയാണ് നായകൻ. ലാലു അലക്സും കനിഹയും പ്രധാന വേഷങ്ങളിലുണ്ട്.
ഇവർക്കു പുറമേ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ലൈൻ പ്രൊഡ്യൂസർ - അലക്സ് ഇ. കുര്യൻ, കാക്കാസ്റ്റോറീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സേതു, സംഗീതം- ശ്രീനാഥ് ശിവശങ്കരൻ,
ഛായാഗ്രഹണം - അനിരുദ്ധ് അനീഷ്, എഡിറ്റിംഗ് - സാഗർ ദാസ്, കലാസംവിധാനം - സജീഷ് താമരശ്ശേരി, മേക്കപ്പ് - ലിബിൻ മോഹൻ, കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി, പ്രൊഡക്ഷൻ കൺട്രോളർ -ഇക്ബാൽ പാനായിക്കുളം. ജൂലൈ അവസാന വാരത്തിൽ കൊച്ചിയിൽ ചിത്രീകരണമാരംഭിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.