TRENDING:

'ഓ ഹോ ഹോ ഓ നരൻ..... ഞങ്ങൾ പാടും.. ഡയറക്ടർ ഉറങ്ങും'; 'വർഷങ്ങൾക്ക് ശേഷം' ടീമിന്റെ മിഡ്നൈറ്റ് ഫൺ

Last Updated:

ഷൂട്ടിംഗ് ദിവസത്തിലെ ഒരു രാത്രിയിൽ പാടിയ ഒരു പാട്ട് വീഡിയോ ആണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പങ്കുവെച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വളരെ ആഘോഷപൂർവം ചിത്രീകരിച്ച സിനിമയാണ് വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്ത 'വർഷങ്ങൾക്ക് ശേഷം' (Varshangalkku Shesham) എന്ന് വിനീതും ടീമും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങളും പല വീഡിയോകളിലൂടെയും പ്രേക്ഷകർ കണ്ടതുമാണ്. അത്തരത്തിൽ ഷൂട്ടിംഗ് ദിവസത്തിലെ ഒരു രാത്രിയിൽ പാടിയ ഒരു പാട്ട് വീഡിയോ ആണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പങ്കുവെച്ചിരിക്കുന്നത്.
advertisement

നരൻ സിനിമയിലെ 'ഓ ഹോ ഹോ ഓ നരൻ..' എന്ന പാട്ടാണ് വിശാഖ് സുബ്രഹ്മണ്യവും താരങ്ങളും പാടുന്നത്. എന്നാൽ വീഡിയോയിൽ പാട്ട് ശരിക്കും പാടിയ സംവിധായകൻ വിനീത് ഇല്ല. 'ഞങ്ങൾ പാടും.. ഡയറക്ടർ ഉറങ്ങും', എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, ചിത്രത്തിന്റെ സഹ സംവിധായകൻ അഭയ് വാര്യർ എന്നിവരാണ് വീഡിയോയിൽ പാടുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എപ്രിൽ 17നാണ് ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയത്. 100 കോടി കടക്കാനുള്ള എല്ലാ സാധ്യതകളും വർഷങ്ങൾക്കു ശേഷത്തിനുണ്ട്. റിലീസ് ചെയ്ത ആദ്യ ദിവസം കേരളാ ബോക്സോഫീസിൽ നിന്നും മൂന്ന് കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഓ ഹോ ഹോ ഓ നരൻ..... ഞങ്ങൾ പാടും.. ഡയറക്ടർ ഉറങ്ങും'; 'വർഷങ്ങൾക്ക് ശേഷം' ടീമിന്റെ മിഡ്നൈറ്റ് ഫൺ
Open in App
Home
Video
Impact Shorts
Web Stories