ആദ്യദിനം മുതൽ ബേബി ജോണിന്റെ കളക്ഷനിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു.സിനിമ ആദ്യദിനത്തിൽ 12.50 കോടി രൂപയുടെ ഓപ്പണിങ് കളക്ഷൻ ആണ് നേടിയത്. 2016 ൽ പുറത്തിറങ്ങിയ തെരി ആദ്യദിനത്തിൽ 13.1 കോടി നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.ബേബി ജോൺ റിലീസായി ആദ്യം ദിനം മുതൽ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ തണുപ്പൻ പ്രതികരണമാണ് നേടിയത്. വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താൻ വരുൺ ധവാനായില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു . തമിഴ് വേർഷനായ തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമാണ് മറ്റ് പ്രതികരണങ്ങൾ.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 03, 2025 7:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Baby John: കാണാൻ ആളില്ല; 100 കോടി നഷ്ടത്തിൽ കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം