TRENDING:

കത്തിയല്ല, വാളുമല്ല; പ്രത്യേകം ഡിസൈൻ ചെയ്ത ആയുധത്തെ ക്യാരക്‌ടറായി അവതരിപ്പിച്ച് മലയാള ചിത്രം 'വവ്വാൽ'

Last Updated:

ഷഹ്‌മോൻ ബി. പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാലിൽ കഥാപാത്രങ്ങൾക്ക് കഠിന കടോര നിമിഷങ്ങൾ സമ്മാനിക്കാൻ അതികൊടൂരമായ ഒരു ആയുധമാണ് അവതരിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്യാരക്ടർ അപ്ഡേറ്റുകൾ കൊണ്ടും ഷൂട്ടിം​ഗ് വിശേഷങ്ങൾ കൊണ്ടും ആരാധകർക്ക് ആവേശം സമ്മാനിച്ച 'വവ്വാൽ' എന്ന സിനിമ ഇതാ മറ്റൊരു പ്രത്യേകത നിറഞ്ഞ അപ്ഡേറ്റ് അവതരിപ്പിക്കുന്നു. ഷഹ്‌മോൻ ബി. പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാലിൽ കഥാപാത്രങ്ങൾക്ക് കഠിന കടോര നിമിഷങ്ങൾ സമ്മാനിക്കാൻ അതികൊടൂരമായ ഒരു ആയുധമാണ് അവതരിപ്പിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ആയുധം ഷൂട്ടിംഗിന് ഉപയോ​ഗിച്ചു തുടങ്ങി. അത് പ്രേക്ഷകരെ ആവേശത്തിലാക്കും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ ഈ അപ്ഡേറ്റ് പുറത്തു വിടുന്നത്.
'വവ്വാൽ' സിനിമയിലെ ആയുധം
'വവ്വാൽ' സിനിമയിലെ ആയുധം
advertisement

ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലെ എല്ലാവരും ആവേശത്തോടെ ഉറ്റുനോക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ ബി. പറേലിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. അഭിമന്യു സിം​ഗ്, മകരന്ദ് ദേശ്പാണ്ഡേ, ലെവിൻ സൈമൺ, ലക്ഷ്മി ചപോർക്കർ, ഗോകുലൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോ പ്രൊഡ്യൂസർ- സുരീന്ദർ യാഥവ്‌.

മനോജ് എം.ജെ. ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫാസിൽ പി. ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പി.ആർ.ഒ.- എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The movie 'Vavvaal', which has excited its fans with its character updates and shooting details, is now presenting another special update. Directed by Shahmon B. Parelil, 'Vavvaal' features a very powerful weapon to give the characters some tough moments. This specially designed weapon has been used for shooting. The team is releasing this update in the hope that it will excite the audience

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കത്തിയല്ല, വാളുമല്ല; പ്രത്യേകം ഡിസൈൻ ചെയ്ത ആയുധത്തെ ക്യാരക്‌ടറായി അവതരിപ്പിച്ച് മലയാള ചിത്രം 'വവ്വാൽ'
Open in App
Home
Video
Impact Shorts
Web Stories