TRENDING:

Crossbelt Mani പ്രമുഖ സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു

Last Updated:

മിടുമിടുക്കിയിലൂടെ 1968ൽ സംവിധായകനായ അദ്ദേഹം രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റിലൂടെയാണ് പ്രശസ്തനാകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആദ്യകാല സംവിധായകരിൽ പ്രമുഖനായ ക്രോസ്ബെൽറ്റ് മണി(Crossbelt Mani )മുപ്പതു കൊല്ലത്തിലേറെ സജീവമായിരുന്നു.നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം(director) ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ ഛായാഗ്രാഹകനായും പ്രവർത്തിച്ചു.
advertisement

മിടുമിടുക്കിയിലൂടെ 1968ൽ സംവിധായകനായ അദ്ദേഹം രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റിലൂടെയാണ് പ്രശസ്തനാകുന്നത്.അതോടെ ആ പേര് തന്റെ പേരിനോടുകൂടി ചേർത്ത് ക്രോസ്ബെൽറ്റ് മണി ആയി. എസ് കെ പൊറ്റെക്കാടിന്റെ നാടൻപ്രേമം, എൻഎൻ പിളളയുടെ കാപാലിക എന്നിവയാണ് മറ്റു പ്രധാന സിനിമകൾ. എൺപതുകളിൽ റിവഞ്ച്, ഒറ്റയാൻ, ബ്ലാക്ക് മെയിൽ, ബുള്ളറ്റ് എന്നീ ജനപ്രിയ ആക്ഷൻ ചിത്രങ്ങൾ സംവിധാനം ചെയ്തു. നാരദൻ കേരളത്തിൽ, ദേവദാസ് എന്നീ ചിത്രങ്ങളാണ് ഒടുവിലായി വന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം സ്വദേശിയായ വലിയശാലയില്‍ മാധവവിലാസത്ത് കൃഷ്ണപിള്ളയുടേയും കമലമ്മയുടേയും മകനായി 1935 ഏപ്രില്‍ 22 -നാണ് അദ്ദേഹം ജനിച്ചത്‌. ഇരണിയല്‍ ഭഗവതിമന്ദിരത്തു ശ്രീമതിയമ്മയാണ് ഭാര്യ. മക്കളില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Crossbelt Mani പ്രമുഖ സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories