ഇപ്പോഴിതാ വേട്ടയ്യന്റെ പ്രിവ്യു വിഡിയോ പുറത്തുവന്നിരിക്കുകയാണ്. രജനിക്കൊപ്പം ഫഹദ് ഫാസിൽ, റാണ ദഗുബതി, മഞ്ജു വാര്യർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, രോഹിണി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ നടൻ സാബു മോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന സൂചനയാണ് പ്രിവ്യു വിഡിയോ നൽകുന്നത്. പ്രധാന വില്ലനാണോ സാബു മോൻ എന്ന ചർച്ചയും ഇതോടെ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.
advertisement
പ്രിവ്യു വിഡിയോയിൽ സാബു മോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നെഗറ്റിവ് റോളിലാകും അദ്ദേഹം ചിത്രത്തിലെത്തുക. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുക. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. മനസിലായോ എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ടും ട്രെൻഡിങ്ങായി മാറിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 22, 2024 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തലൈവരെ എതിരിടാൻ മലയാളി വില്ലനായി സാബു മോൻ ; 'വേട്ടയ്യൻ' പ്രിവ്യു വിഡിയോ പുറത്ത്