ചില താരങ്ങളാവട്ടെ എല്ലാവിധ മേക്കപ്പും വേഷവിധാനങ്ങളും കുറച്ചു തീരെ സിമ്പിൾ ആയിട്ടാവും ഇവിടങ്ങളിൽ കാണുക. അത് തന്നെയാണ് ബോളിവുഡ് ഫോട്ടോഗ്രാഫർമാരുടെ ഇഷ്‌ടവിഷയവും.
പക്ഷെ അടുത്തിടെയായി ഈ ട്രെൻഡ് തെന്നിന്ത്യൻ താരങ്ങളുടെ വരവിലും പോക്കിലും കണ്ടു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ താരങ്ങളുടെ കാര്യത്തിൽ വളരെ വിരളമാണെന്നു മാത്രം.
അത്തരമൊരു തെന്നിന്ത്യൻ താരമാണ് ഈ വീഡിയോയിൽ. വിമാനത്താവളത്തിൽ താരജാഡകൾ ഏതുമില്ലാതെ കയറുകയാണ് മലയാളി പ്രേക്ഷകർക്കുൾപ്പെടെ പ്രിയങ്കരനായ ഈ നടൻ. (വീഡിയോ ചുവടെ)
വിമാനത്താവളത്തിൽ തിരക്കുള്ള സമയത്താണ് മാധവന്റെ വരവ്. അതുകൊണ്ടു തന്നെ ക്യൂവിൽ അത്യാവശ്യം തിരക്കുണ്ട്. താരത്തിന്റെ പദവി ഉപയോഗിക്കാതെ, മറ്റുയാത്രക്കാർക്കൊപ്പം ക്യൂവിന്റെ പിറകിൽ നിന്ന് ആരോഗ്യസേതു ആപ്പ് കാട്ടി മാത്രമാണ് ഇദ്ദേഹം ഉള്ളിൽക്കടക്കുന്നത്. വീരൽ ഭയാനിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.