സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം തീയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.സൂരി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ ഭാഗത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. രണ്ടാം ഭാഗം വിജയ് സേതുപതിയുടെ കഥാപാത്രമായ വാത്തിയാരുടെ മുന്‍കാലജീവിതം കൂടി പ്രതിപാദിക്കുന്ന രീതിയിലാണ് ഒരുങ്ങുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പാട്ടില്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഭാവന ശ്രീ, ചേതന്‍,അനുരാഗ് കശ്യപ്,ഗൗതം വാസുദേവ് മേനോന്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബി ജയമോഹന്റെ തുണൈവന്‍ എന്ന സിനിമയെ ആസ്പദമാക്കിയാണ് വിടുതലൈ ആദ്യ ഭാഗം വെട്രിമാരന്‍ ഒരുക്കിയത്.
advertisement
ആർ എസ് ഇൻഫോടെയ്‍ന്‍മെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം.ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ഛായാഗ്രഹണം ആര്‍ വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
