AMMAയിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു വിജയ് ബാബു. വിജയ് ബാബുവിനെതിരായ കേസടക്കം യോഗത്തിൽ ചർച്ചയാകും. ആരോപണം വന്നതിനെ തുടർന്ന് സംഘടനയ്ക്ക് കത്ത് നൽകി രാജിവെച്ചിരുന്നു. നിലവിൽ സംഘടനയിൽ അംഗമാണ് വിജയ് ബാബു.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ കഴിഞ്ഞ ദിവസം WCC രംഗത്തെത്തിയിരുന്നു. അതിജീവിത സത്യം തെളിയിക്കേണ്ടുന്ന അവസ്ഥ കുറ്റകൃത്യം പോലെ ഭീകരമെന്നായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം.
advertisement
വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്നും തങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ AMMA നടപടിയെടുത്തില്ലെന്നാരോപിച്ച് ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് നടിമാരായ മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.
അതേസമയം, പീഡന പരാതിയിൽ വിജയ് ബാബുവിനെ തിങ്കഴളാഴ്ച്ച മുതൽ ഏഴ് ദിവസം തുടർച്ചയായി അന്വേഷണസംഘം ചോദ്യം ചെയ്യാനിരിക്കുകയാണ്.
