ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവേ ജയിംസ്, അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിൻ്റെ കാതലായ വിഷയം.
ജയിംസിനെ വിജയ് ബാബുവും (Vijay Babu) അമ്മയെ ലാലി പി.എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലാലി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇവരെ കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദുബാല തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ, ഗിരീഷ് പെരിഞ്ചീരി, മനോരഞ്ജൻ എന്നിവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും മദർ മേരിയിൽ അഭിനയിക്കുന്നു.
advertisement
ബാനർ - മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം - ഫർഹാദ്, അത്തിക്ക് റഹിമാൻ; രചന, സംവിധാനം - എ.ആർ. വാടിക്കൽ, ഛായാഗ്രഹണം - സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങൾ - ബാപ്പു വാവാട്, കെ.ജെ. മനോജ്, സംഗീതം - സന്തോഷ്കുമാർ, കല - ലാലു തൃക്കുളം, കോസ്റ്റ്യും - നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം - എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് - എം. രമേഷ്കുമാർ, സി.ടി. യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, വിതരണം - എഫ് എൻ എൻ്റർടെയ്ൻമെൻ്റ്, സ്റ്റിൽസ് - പ്രശാന്ത് കൽപ്പറ്റ, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.
Summary: Mother Mary is an upcoming Malayalam movie featuring Vijay Babu and Lali PM in the lead roles. The film is reaching theatres on May 2, 2025