TRENDING:

പിറന്നാൾ ദിനത്തിൽ പാൻ ഇന്ത്യൻ മാസ് എൻ്റർടെയ്‌നർ പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട

Last Updated:

ഫാമിലി സ്റ്റാറിന് ശേഷം വിജയ് ദേവരകൊണ്ടയുടെ വില്ലജ് ആക്ഷൻ ഡ്രാമയാകും വരാനിരിക്കുന്ന ചിത്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജന്മദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട (Vijay Deverakonda). ഫാമിലി സ്റ്റാറിന് ശേഷം വിജയ് ദേവരകൊണ്ടയുടെ വില്ലജ് ആക്ഷൻ ഡ്രാമയാകും വരാനിരിക്കുന്ന ചിത്രം. SVC59 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ്, സംവിധായകൻ രവി കിരൺ കോലയുമായി ഒന്നിക്കുന്നു. രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷം സംവിധായകൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഇത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വിജയ് ഡെവലപ്മെമെൻ്റും സഹകരിക്കുന്നു എന്നതാണ് പ്രത്യേകത.
advertisement

വിജയ്‌യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം ലോഞ്ച് ചെയ്തത്. വിജയ് കത്തി പിടിച്ച് നിൽക്കുന്ന പോസ്റ്ററിന് ആക്ഷൻ പാക്ക് വൈബ് ഉണ്ട്. പോസ്റ്ററിൽ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിൻ്റെ തീവ്രത എടുത്തുകാട്ടുന്നു. ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

advertisement

വിജയ് മറ്റൊരു മേക്കോവറിൽ എത്തുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അദ്ദേഹത്തിൻ്റെ കരിയറിൽ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ചിത്രമായിരിക്കും ഇതെന്ന് നിർമ്മാതാവ് ദിൽരാജുവും പറഞ്ഞു. വാർത്താ പ്രചരണം: പി. ശിവപ്രസാദ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Vijay Deverakonda announces his next, tentatively titled SVC59, on his birthday

മലയാളം വാർത്തകൾ/ വാർത്ത/Film/
പിറന്നാൾ ദിനത്തിൽ പാൻ ഇന്ത്യൻ മാസ് എൻ്റർടെയ്‌നർ പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട
Open in App
Home
Video
Impact Shorts
Web Stories