ഗ്ലിംപ്സ് പുറത്തിറങ്ങിയതോടെ റൗഡി ജനാർദന പ്രേക്ഷകരിൽ ശക്തമായ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. രക്തത്തിൽ കുതിർന്ന ലോകത്തേക്ക് പ്രേക്ഷകരെ നയിക്കുന്ന ഗ്ലിംപ്സ്, വിജയ് ദേവരകൊണ്ടയെ ഇതുവരെ കാണാത്തൊരു ലുക്കിൽ അവതരിപ്പിക്കുന്നു. പുതിയ സ്ലാങും വ്യത്യസ്തമായ ശരീരഭാഷയും കടുത്ത ആക്ഷൻ മുഹൂർത്തങ്ങളും ചേർന്ന് ‘ജനാർദന’ എന്ന പേരിന് പിന്നിലെ ശക്തി എന്തെന്ന ചോദ്യം ഉണർത്തുകയാണ് പ്രേക്ഷകർക്കിടയിൽ. കൈയിൽ മാച്ചറ്റുമായി, രക്തക്കറകളോടെ എത്തുന്ന വിജയ് ദേവരകൊണ്ടയുടെ ഇന്റൻസ് സ്‌ക്രീൻ പ്രസൻസ് ഗ്ലിംപ്സിന്റെ ഹൈലൈറ്റാണ്.
ക്രിസ്റ്റോ സേവ്യറിന്റെ ശക്തമായ പശ്ചാത്തല സംഗീതവും ആനന്ദ് സി. ചന്ദ്രന്റെ ദൃശ്യവിസ്മയങ്ങളും ഗ്ലിംപ്സിന് കൂടുതൽ തീവ്രത നൽകുന്നു. സുപ്രീം സുന്ദറിന്റെ ആക്ഷൻ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്. കീർത്തി സുരേഷ് നായികയായി മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.
advertisement
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ബാനർ: ശ്രീ വെങ്കടേശ്വര ക്രിയേഷൻസ്, നിർമ്മാതാക്കൾ: ദിൽ രാജു, ശിരീഷ്, കഥ & സംവിധാനം: രവി കിരൺ കോല, ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: ഡിനോ ശങ്കർ, അഡീഷണൽ സ്ക്രീൻപ്ലേ: ജനാർദൻ പാസുമർത്തി, മ്യൂസിക് : ടി സീരിസ്, ആക്ഷൻ: സുപ്രീം സുന്ദർ, ആർട്ട് ഡയറക്ടർ: സത്യനാരായണ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
Summary: Rowdy Janardhana is the latest film starring South Indian superhero Vijay Deverakonda under the famous production banner Sri Venkateswara Creations. The film is being produced by Dil Raju and Sirish and is being directed by Ravi Kiran Kola, who also directed 'Raja Vaaru Rani Garu'
