TRENDING:

VD14: മഹാവ്യാധി നേരിടേണ്ടിവന്ന നാടിന്റെ പശ്ചാത്തലത്തില്‍ ഒരു വിജയ് ദേവരകൊണ്ട ചിത്രം

Last Updated:

1854-78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് സൂചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവ സംവിധായകനായ രാഹുല്‍ സംകൃത്യനും മൈത്രി മൂവി മേക്കേഴ്സിനും ഒപ്പം വിജയ്‌ ദേവരക്കൊണ്ടയുടെ (Vijay Deverakonda) പുതിയ ചിത്രം ഒരുങ്ങുന്നു. വിഡി14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം വിജയ്‌ ദേവരക്കൊണ്ടയുടെ ജന്മദിനത്തിൽ പ്രഖ്യാപിക്കപ്പെട്ടു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ഒരു കണ്‍സെപറ്റ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
VD14
VD14
advertisement

'ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം' എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടിവന്ന ഒരു നാടിന്റെ പശ്ചാത്തലത്തില്‍ ഒരു യോദ്ധാവിന്റെ ശില്പത്തെ പോസ്റ്ററില്‍ കാണാനാകും. 1854-78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് സൂചന.

advertisement

പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്രത്തില്‍ ഇടംനേടാന്‍ സാധിക്കാതെ പോയ ചില ചരിത്രസംഭവങ്ങളാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. വിജയ്‌ ദേവരക്കൊണ്ടയുടെ മുന്‍ ഹിറ്റ്‌ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രവും വലിയ ബജറ്റിലാണ് ഒരുക്കുന്നത്. ഈ ചിത്രത്തിലൂടെ അവര്‍ക്ക് ദേവരക്കൊണ്ടയുമായി ഹാട്രിക്ക് വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടാക്സിവാല എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനുശേഷം വിജയ്‌ ദേവരക്കൊണ്ടയും സംവിധായകന്‍ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ലഭ്യമാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Vijay Deverakonda signs his next, VD14, based on an pandemic from the 19th century.

മലയാളം വാർത്തകൾ/ വാർത്ത/Film/
VD14: മഹാവ്യാധി നേരിടേണ്ടിവന്ന നാടിന്റെ പശ്ചാത്തലത്തില്‍ ഒരു വിജയ് ദേവരകൊണ്ട ചിത്രം
Open in App
Home
Video
Impact Shorts
Web Stories