TRENDING:

വിജയ്‌യുടെ പിറന്നാളിന് ജനിച്ച നവജാത ശിശുക്കൾക്ക് സ്വർണമോതിരം; തൂത്തുക്കുടിയിൽ ആഘോഷമാക്കി അണികൾ

Last Updated:

നടനുവേണ്ടി പ്രത്യക പ്രാർത്ഥനകളും ദരിദ്രർക്കായുളള ഭക്ഷണ വിതരണവും തമിഴ്നാട്ടിൽ അങ്ങോളമിങ്ങോളം നടന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴഗ വെട്രി കഴകം സ്ഥാപകനും നടനുമായ വിജയ്‌യുടെ ടെ 51-ാം ജന്മദിനം ഇന്നലെയായിരുന്നു. ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ആരാധകരും അണികളും സംസ്ഥാനത്തുടനീളം പ്രത്യേക പ്രാർത്ഥനകളും കാരുണ്യ പ്രവർത്തനങ്ങളും ചെയ്തിരുന്നു.
പ്രസവ വാർഡിലെ സ്ത്രീകൾക്ക് അജിത ആഗ്നെൽ പുതപ്പുകളും പഴങ്ങളും വിതരണം ചെയ്തു
പ്രസവ വാർഡിലെ സ്ത്രീകൾക്ക് അജിത ആഗ്നെൽ പുതപ്പുകളും പഴങ്ങളും വിതരണം ചെയ്തു
advertisement

ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് തൂത്തുക്കുടി ജില്ലയിൽ നടന്ന പിറന്നാൾ ആഘോഷമാണ്. തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രിയിൽ ജനിച്ച അഞ്ച് കുട്ടികൾക്ക് സ്വർണ്ണ മോതിരങ്ങൾ സമ്മാനിച്ചു.

തമിഴഗ വെട്രി കഴകം പാർട്ടിയുടെ ജില്ലാ ചുമതലയുളള അജിത അഗ്‌നെൽ ആശുപത്രിയിൽ നേരിട്ടെത്തിയാണ് മോതിരങ്ങൾ സമ്മാനിച്ചത്. കൂടാതെ, വാർഡിലെ സ്ത്രീകൾക്ക് പുതപ്പുകളും പഴങ്ങളും വിതരണം ചെയ്തു.  നിരവധിപേർക്ക് ഭക്ഷണവും വിതരണം ചെയ്തു. തമിഴ്‌നാട് വെട്രി കഴകം പാർട്ടിയിലെ നിരവധി എക്സിക്യൂട്ടീവുകൾ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

advertisement

ജൂൺ 22 ന് വിജയ്‌യുടെ 51-ാം ജന്മദിനം ആഘോഷിച്ചത്. സിനിമാമേഖലയിൽ നിന്നും ഒട്ടനവധി പ്രമുഖരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. ഇതിനോടനുബന്ധിച്ച് വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ ടീസർ ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് റോർ എന്ന ടാഗ് ലൈനിൽ പങ്കുവച്ച സിനിമയുടെ ടീസർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

യൂട്യൂബിൽ ഇതിനകം മൂന്ന് മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. പൊലീസ് വേഷത്തിലുള്ള വിജയുടെ കഥാപാത്രം ചോരപുരണ്ട വാളുമായി നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്.എച്ച് വിനോദാണ് ജനനായകന്റെ സംവിധായകൻ. സംഗീതം - അനിരുദ്ധ്. ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, ശ്രുതി ഹാസൻ, മമിത ബൈജു, മോനിഷ ബ്ലെസി, വരലക്ഷ്മി ശരത്കുമാർ എന്നിങ്ങനെ വലിയ താരനിരയാണ് ജനനായകനിലുളളത്. 2026 ജനുവരി ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

advertisement

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന നടന്മാരിൽ ഒരാളായ വിജയ് ദളപതിയുടെ ആസ്തി 2024 ലെ കണക്കനുസരിച്ച് ഏകദേശം 600 കോടി രൂപയാണ്. ഒരു സിനിമയ്ക്ക് 100-120 കോടി രൂപയാണ് അദ്ദേഹം വാങ്ങുന്നതെന്ന് റിപ്പോർട്ടുണ്ട്.

2024 ഫെബ്രുവരിയിൽ വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ആരംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Film/
വിജയ്‌യുടെ പിറന്നാളിന് ജനിച്ച നവജാത ശിശുക്കൾക്ക് സ്വർണമോതിരം; തൂത്തുക്കുടിയിൽ ആഘോഷമാക്കി അണികൾ
Open in App
Home
Video
Impact Shorts
Web Stories