വാർത്ത വന്ന ഉടനെ തന്നെ വിജയ് സേതുപതി, ശിവകാർത്തികേയൻ, സൂരി തുടങ്ങിയ താരങ്ങൾ തവാസിക്കും കുടുംബത്തിനും സഹായവുമായി എത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വിജയ് സേതുപതി ഇതിനകം തവാസിയുടെ കുടുംബത്തിന് എത്തിച്ചു. ശിവകാർത്തികേയനും തവാസിയുടെ ചികിത്സാചെലവിനായി പണം സ്വരൂപിക്കാൻ ഫാൻ ക്ലബ്ബ് അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
നടൻ സുന്ദർ രാജ വഴിയാണ് വിജയ് സേതുപതി പണം നൽകിയത്. ഇതിനൊപ്പം സുന്ദർ രാജയും പതിനായിരം രൂപ തവാസിയുടെ കുടുംബത്തിന് നൽകി. നടൻ സൂരിയും തവാസിയുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
advertisement
ശിവകാര്‍ത്തികേയന്‍ നായകനായ 'വരുത്തപെടാത്ത വാലിബര്‍ സംഘം’എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് തവാസി. ക്യാൻസർ നാലാംഘട്ടത്തിൽ എത്തി നിൽക്കേ ചികിത്സ തുടരാൻ വഴിയില്ലാതായതോടെയാണ് തവാസി വീഡിയോയിലൂടെ അഭ്യർത്ഥനയുമായി എത്തിയത്.
You may also like:'ധോണിയെ ഇനിയും CSKയിൽ പിടിച്ചുനിർത്തേണ്ട'; ലേലത്തിന് വിടണമെന്ന് മുൻ ക്രിക്കറ്റ് താരം
തനിക്കൊരിക്കലും ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് കരുതിയിരുന്നില്ലെന്നും വീഡിയോയിൽ തവാസി പറയുന്നു. മുപ്പത് വർഷത്തോളം തമിഴ് സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുവരുന്ന നടനാണ് തവാസി. രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം അണ്ണാതെയിലും തവാസി അഭിനയിച്ചിട്ടുണ്ട്.
ഭക്ഷണം കഴിക്കാനടക്കം ഒന്നിനും സാധിക്കുന്നില്ലെന്നും രോഗമുക്തനാകാൻ സിനിമാ ലോകത്തെ നടീനടന്മാരും ജനങ്ങളും സഹായിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു.
