ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമിര്‍ ഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾക്ക് ചൈനയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം. ഇതിന് പുറമെ മഹാരാജ ജപ്പാനിലും റിലീസിന് ഒരുങ്ങുകയാണ്. ചൈനയ്ക്ക് പിന്നാലെ ജപ്പാനിലും സിനിമ റിലീസ് ചെയ്യുന്നതിലൂടെ ചിത്രം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ചർച്ചയാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Dec 10, 2024 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ചൈനീസ് ബോക്സോഫീസ് ഇളകി മറിച്ച് 'മഹാരാജ'; 50 കോടി നേട്ടത്തിൽ വിജയ് സേതുപതി ചിത്രം
