TRENDING:

Vijay Sethupathi: ഇത് പിറന്നാൾ സ്പെഷ്യൽ; വിജയ് സേതുപതി ചിത്രം 'എയ്‌സ്‌' ഗ്ലിംപ്സ് വീഡിയോ പുറത്ത്

Last Updated:

വിജയ് സേതുപതിയുടെ 47-ാം ജന്മദിനത്തോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രിയ താരം വിജയ് സേതുപതിയെ (Vijay Sethupathi) നായകനാക്കി അറുമുഗകുമാർ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം എയ്‌സിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ 47-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.വളരെ ശക്തമായ വേഷത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
News18
News18
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനും പ്രാധാന്യം നൽകുന്നതുമായ ഒരു ചിത്രമായിരിക്കും 'എയ്‌സ്‌' എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ദശലക്ഷ കണക്കിന് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. അടുത്തിടെ 'മഹാരാജ' എന്ന ചിത്രത്തിലൂടെ ചൈനയിലും വലിയ ആരാധകവൃന്ദത്തെ വിജയ് സേതുപതി നേടിയെടുത്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Vijay Sethupathi: ഇത് പിറന്നാൾ സ്പെഷ്യൽ; വിജയ് സേതുപതി ചിത്രം 'എയ്‌സ്‌' ഗ്ലിംപ്സ് വീഡിയോ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories