TRENDING:

തമിഴ് നാട്ടിൽ എമ്പുരാൻ ഇഫക്ട്? വിക്രം സിനിമ ‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി

Last Updated:

റിലീസുമായുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതിനാൽ ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച ഇന്ന് വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എമ്പുരാനോടൊപ്പം റിലീസ് പ്രഖ്യാപിച്ചിരുന്ന വിക്രം ചിത്രം ‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി. ചിത്രത്തിന്റെ ആദ്യ ഷോയാണ് മുടങ്ങിയത്. നിയമപ്രശ്നങ്ങളെ തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും ഹൈദരാബാദിലും വിദേശത്തുമടക്കം സിനിമയുടെ ആദ്യ ഷോ നടന്നില്ല. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയാണ് നിയമപ്രശ്നങ്ങൾ നേരിട്ടത്.
News18
News18
advertisement

ഒടിടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാർ ചിത്രത്തിന്റെ നിർമാതാക്കൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. നിയമപ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതിനായി

ചിത്രത്തിന്റെ നിർമാതാവായ റിയ ഷിബു നിലവില്‍ ഡൽഹിയിലാണ്. എമ്പുരാനോടൊപ്പം തമിഴ്നാട്ടിൽ റിലീസിനെത്തുന്ന ഒരേയൊരു തമിഴ് ചിത്രവും കൂടിയായിരുന്നു ‘വീര ധീര ശൂരൻ’. ആദ്യ ഷോ മുടങ്ങിയതോടെ വലിയ സാമ്പത്തിക നഷ്ടവും നിർമാതാവിനുണ്ടാകും. എന്നാൽ, ഇതോടെ എമ്പുരാൻ എഫക്ടാണ് തമിഴ്നാട്ടിൽ രാവിലെ മുതൽ അലയടിക്കുന്നത്.

advertisement

റിലീസുമായുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതിനാൽ ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച ഇന്ന് വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച്. ആർ. പിക്ചേഴ്സിന് ലഭിച്ചു. വിക്രത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനം സമ്മാനിക്കുമെന്നുറപ്പുള്ള വീര ധീര ശൂരൻ സംവിധാനം ചെയ്തിരിക്കുന്നത് എസ്. യു. അരുൺകുമാറാണ്. എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയ്ലറും, ടീസറും, ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കേരളത്തിലും വമ്പൻ പ്രൊമോഷൻ പരിപാടികളാണ് വീര ധീര ശൂരൻ നടത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീര ധീര ശൂരന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം തിയേറ്ററിൽ ചിയാൻ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
തമിഴ് നാട്ടിൽ എമ്പുരാൻ ഇഫക്ട്? വിക്രം സിനിമ ‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി
Open in App
Home
Video
Impact Shorts
Web Stories