TRENDING:

Veera Dheera Sooran: ആവേശമായി വിക്രമിന്റെ വീര ധീര ശൂരൻ; ആദ്യ ഗാനം പുറത്ത്

Last Updated:

ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെറായി ഒരുങ്ങുന്ന ചിത്രമാണ് വീര ധീര ശൂരൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും ദുഷാര വിജയനും കല്ലൂരം ഗാനത്തിൽ സ്‌ക്രീനിലെത്തുമ്പോൾ ചിത്രത്തിന്റെ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാകുകയാണ്. പ്രണയവും സ്നേഹവും പ്രതികാരവും തുടങ്ങി പ്രേക്ഷകനിഷ്ടപ്പെട്ട ചേരുവകൾ ചേർത്ത് എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ വീര ധീര ശൂരൻ. വിവേക് ​​എഴുതിയ കല്ലൂരം ഗാനം ശ്വേത മോഹനും ഹരിചരണും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.' ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനം സംഗീതപ്രേമികളുടെയും പ്രേക്ഷകരുടെയും ഹൃദയം കവരുകയാണ്.
News18
News18
advertisement

ചിയാൻ വിക്രം, എസ്.ജെ. സൂര്യ,സുരാജ് വെഞ്ഞാറമ്മൂട്, വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. വീര ധീര ശൂരന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായെങ്കിലും, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വീര ധീര ശൂരന്റെ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കുകയും ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. വീര ധീര ശൂരന്റെ റിലീസ് അനൗൺസ്‌മെന്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Veera Dheera Sooran: ആവേശമായി വിക്രമിന്റെ വീര ധീര ശൂരൻ; ആദ്യ ഗാനം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories