കാട്ടുറാസാ.... എന്നാരംഭിക്കുന്ന ഗാനം വിജയ് യേശുദാസും, പാർവ്വതി മീനാക്ഷിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഗാനം ജെയ്ക്സ് ബിജോയ് ചിട്ടപ്പെട്ടുത്തിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ നാടിൻ്റെ ആചാരങ്ങളും, പ്രണയത്തിൻ്റെ ഊഷ്മളമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഗാനരംഗം ശ്രദ്ധനേടിക്കഴിഞ്ഞു.
ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് എ.വി.എ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും, എ.വി. അനൂപും ചേർന്നു നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൻ്റെ ആരംഭം മുതൽ സംഘർഷത്തിലൂടെയും ഉദ്വേഗത്തിലൂടെയും മികച്ച ആക്ഷൻ രംഗങ്ങളിലൂടെയും കടന്നുപോകുന്ന ചിത്രം പ്രദർശന സജ്ജമാകുന്നതിന്റെ ഭാഗമായാണ് ഗാനരംഗത്തിൻ്റെ പ്രകാശനം ഇപ്പോൾ നടത്തിയിരിക്കുന്നത്.
advertisement
വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശ്രീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - അരവിന്ദ് കശ്യപ്, രണദിവെ, എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്, പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ, കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യും ഡിസൈൻ- സുജിത് സുധാകരൻ, സൗണ്ട് ഡിസൈൻ- അജയൻ അടാട്ട് - പയസ്മോൻ സണ്ണി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ, അസ്സോസ്സിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ, ആക്ഷൻ- രാജശേഖരൻ, കലൈ കിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു; സ്‌റ്റിൽസ് - സിനറ്റ് സേവ്യർ, പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ്ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ്, പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ.
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: The first song of 'Vilayath Buddha' movie, which tells the story of hatred, revenge and love against the backdrop of the sandalwood forests of Marayoor, has been released. The makers have released this song as a birthday gift for Prithviraj Sukumaran, who plays the central character Double Mohan in the film