"വളരെ വർഷങ്ങളായി ഞാൻ നിരവധി താരങ്ങളുടെ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സൈബർ ആക്രമണം എന്ന പ്രശ്നം തുടങ്ങുന്ന കാലം മുതൽ താരങ്ങളുമായി ബന്ധപ്പെട്ട ഈ വിഷയം കൈകാര്യം ചെയ്തുള്ള അനുഭവസമ്പത്തുണ്ട്. കണ്ടും കേട്ടും എനിക്കിതു പുതിയ കാര്യമല്ലായിരിക്കാം. എന്നാൽ കുടുംബാംഗങ്ങളും സൈബർ ആക്രമണത്തിന്റെ ദുരനുഭവത്തിലൂടെ കടന്നു പോകേണ്ടി വരുന്നത് വിഷമകരമാണ്. ചിലതെല്ലാം കരുതിക്കൂട്ടിയ ആക്രമണത്തിന്റെ ഛായയിലാണ്. ഏതാനും മാധ്യമങ്ങളിലൂടെയും, ചില യൂട്യൂബ് ചാനലുകളിലൂടെയും വ്യക്തിപരമായി ലക്ഷ്യമിട്ടുകൊണ്ട് എനിക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ്," എന്ന് വിപിൻ കുമാർ. ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ രൂക്ഷമായ ആക്രമണം ദൃശ്യമാണ്.
advertisement
പോലീസിന്റെ കേസ് അന്വേഷണത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച വിപിൻ, അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ മറ്റു പ്രതികരണങ്ങളിലേക്കില്ല എന്ന നിലപാടിലാണ്.
അതേസമയം, ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി സമർപ്പിച്ചതായി നടൻ ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കൊച്ചിയിൽ വിപിൻ കുമാർ താമസിക്കുന്ന അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ടുപോയി മർദിച്ചു എന്നാണ് പരാതി. സിനിമകളിൽ അവസരം കുറയുന്നതിലുള്ള അമർഷം ഉണ്ണിക്കുണ്ട് എന്നും വിപിൻ ആരോപിച്ചിരുന്നു. ധരിച്ചിരുന്ന കൂളിംഗ് ഗ്ലാസ് പൊട്ടിച്ചു എന്നും പരാതിയിൽപ്പറയുന്നു. എന്നാൽ, വിപിന്റെ മുഖത്തെ കൂളിംഗ് ഗ്ലാസ് എടുത്തുമാറ്റിയതായി ഉണ്ണി മുകുന്ദനും സമ്മതിച്ചു. പരാതിക്കു പിന്നാലെ, വിപിനിനെതിരെ നിരവധി ആരോപണങ്ങൾ നടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിടുകയായിരുന്നു.
സംഭവം രമ്യതയിലെത്തിക്കുവാൻ ചലച്ചിത്ര സംഘടനകളായ അമ്മയും ഫെഫ്കയും രംഗത്തെത്തിക്കഴിഞ്ഞു. ജൂൺ രണ്ടിന് ഉണ്ണി മുകുന്ദനെയും വിപിൻ കുമാറിനെയും വിളിച്ചു വരുത്തി ചർച്ച നടത്തും.
Summary: Celebrity manager Vipin Kumar V. complains of attack on cyber space after he raised a complaint against Unni Mukundan, alleging that the actor manhandled him in the parking lot of the apartment complex where he stays in Kochi