ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ഒരു ആക്ഷന്‍ സിനിമയായി നോക്കുമ്പോള്‍ പ്രശ്‌നമില്ല, പക്ഷേ അവയെ ഒരു മികച്ച സിനിമ എന്ന നിലവാരത്തില്‍ അവതരിപ്പിക്കുന്നതിനോട് തനിക്ക് യോജിക്കാൻ പറ്റില്ലെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ‘ജവാന്‍’ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജവാന്‍’ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഷാരൂഖ് ആരാധകര്‍ തന്നെ അസഭ്യം പറഞ്ഞുവെന്ന് സംവിധായകന്‍ ആരോപിച്ചിരുന്നു.
Also read-‘ബോളിവുഡിലെ ഏകാന്ത മരണങ്ങള്‍’; സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ കുറിപ്പ് വൈറൽ
advertisement
അതേസമയം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതാണ് ജവാന്‍റെ മഹാവിജയം. വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ ജവാന്‍ 1004.92 കോടി രൂപ നേടിയിട്ടുണ്ട്. 18 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്.