TRENDING:

എനിക്ക് ഒരു രൂപ പോലും വേണ്ട; രൺബീർ കപൂർ ചിത്രം രാമായണത്തിൽ നിന്നുള്ള മുഴുവൻ പ്രതിഫലവും സംഭാവന ചെയ്ത് വിവേക് ഒബ്‌റോയ്

Last Updated:

രൺബീർ കപൂർ നായകനാവുന്ന ചിത്രത്തിൽ രാവണന്റെ സഹോദരനായ വിഭീഷണന്റെ വേഷത്തിലാണ് വിവേക് ​​എത്തുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം ഉൾപ്പെടെ നിരവധി പ്രോജക്ടുകളാണ് വിവേക് ​​ഒബ്‌റോയിയുടെ (Vivek Oberoi) മുന്നിലുള്ളത്. രൺബീർ കപൂർ നായകനാവുന്ന ചിത്രത്തിൽ രാവണന്റെ സഹോദരനായ വിഭീഷണന്റെ വേഷത്തിലാണ് വിവേക് ​​എത്തുക. ആരാധകർ ഈ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, വിവേക് ​​ഒബ്‌റോയ് തന്റെ മുഴുവൻ പ്രതിഫല തുകയും സംഭാവന ചെയ്യാൻ തീരുമാനിച്ചതായി നിങ്ങൾക്കറിയാമോ?
വിവേക് ഒബ്‌റോയി, രാമായണ
വിവേക് ഒബ്‌റോയി, രാമായണ
advertisement

അടുത്തിടെ ഒരു അഭിമുഖത്തിൽ വിവേക് ​​ഒബ്‌റോയ് ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. “ഈ സിനിമയിൽ നിന്നും എനിക്ക് ഒരു പൈസ പോലും വേണ്ടെന്നും, ഞാൻ വിശ്വസിക്കുന്ന ഒരു ലക്ഷ്യത്തിനായി, അതായത് കാൻസർ ബാധിച്ച കുട്ടികൾക്കായി, സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഞാൻ നമിതിനോട് പറഞ്ഞു. നിങ്ങൾ ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു, ഇത് ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ എത്തിക്കുമെന്ന് കരുതുന്നതിനാൽ ഞാൻ നിങ്ങളുടെ കൂടെയുണ്ടാവാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.”

"രാമായണം പുരാണമാണോ ചരിത്രപരമാണോ എന്ന കാര്യത്തിൽ എപ്പോഴും ഒരു തർക്കമുണ്ട്. അത് ചരിത്രപരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിന്റെ ഭാഗമാകുന്നത്‌ വളരെ മികച്ച തീരുമാനമായിരുന്നു. നമിത്, നിതേഷ്, (നടന്മാർ) യഷ്, രാകുൽ (പ്രീത് സിംഗ്) എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. എനിക്ക് ഇനിയും രണ്ട് ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്," വിവേക് കൂട്ടിച്ചേർത്തു.

advertisement

ഹോളിവുഡ് ഇതിഹാസങ്ങൾക്കുള്ള ഇന്ത്യയുടെ ഉത്തരമായിരിക്കും രാമായണം എന്ന് വിവേക് ​​ആത്മവിശ്വാസം പ്രകടിപ്പിച്ചു. "രാമായണത്തിലൂടെ നമിതും (മൽഹോത്ര, നിർമ്മാതാവ്) നിതേഷും യഥാർത്ഥത്തിൽ ഭാരതീയ സിനിമയെ ആഗോള വേദിയിലേക്ക് ഉയർത്തുകയാണ്. ഹോളിവുഡ് ഇതിഹാസങ്ങൾക്കുള്ള ഇന്ത്യയുടെ ഉത്തരമായിരിക്കും രാമായണം. VFXന്റെ കാര്യത്തിൽ ഏകദേശം ഏഴ് മുതൽ എട്ട് വരെ ഓസ്‌കർ നേടിയ ഒരു കമ്പനിയുമായി അവർ ബന്ധപ്പെട്ടിരിക്കുന്നു. അവർ ഇതിനകം തന്നെ അത്തരം കാര്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഇതിഹാസത്തെ ഉൾക്കൊള്ളാൻ, രാമായണത്തേക്കാൾ വലുതും മികച്ചതുമായ മറ്റൊന്നില്ല," അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Vivek Oberoi has several projects lined up, including Ramayana, directed by Nitesh Tiwari. Vivek will be seen playing the role of Vibhishana, the brother of Ravana, in the film starring Ranbir Kapoor. While fans are eagerly waiting for this film, did you know that Vivek Oberoi has decided to donate his entire remuneration?

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
എനിക്ക് ഒരു രൂപ പോലും വേണ്ട; രൺബീർ കപൂർ ചിത്രം രാമായണത്തിൽ നിന്നുള്ള മുഴുവൻ പ്രതിഫലവും സംഭാവന ചെയ്ത് വിവേക് ഒബ്‌റോയ്
Open in App
Home
Video
Impact Shorts
Web Stories