കാട്ടിലേക്ക് പുറപ്പെടുന്ന മൂന്നു പുരുഷന്മാരും, അവിടെ അവിചാരിതമായി അവർക്ക് നേരിടേണ്ടി വരുന്ന ചില സാഹചര്യങ്ങളുമാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. നിശബ്ദത നിറയുന്നതോടു കൂടി നിഗൂഢത ചുരുൾനിവർത്തി പുറത്തേക്ക് വരുന്നു. നേരം പുലരുന്നതിനു മുൻപ് എന്തെല്ലാമോ സംഭവിക്കാനുള്ള പോക്കും.
പെരുമലയൻ, ഇരുളൻ, പെരുമലയന്റെ ഭാര്യ, വെളുക്കൻ, വെളുക്കന്റെ ഭാര്യ എന്നിവരാണ് കഥാപാത്രങ്ങൾ. അജിൻ ജോൺ, ഷൈനസ് ഇല്യാസ്, ഗൗരി ഉണ്ണിമായ, രതീഷ് പി.വി, ദേവിക എസ്. ബിജു എന്നിവരാണ് അഭിനേതാക്കൾ.
advertisement
രചനയും സംവിധാനവും: വിമൽ ജോബ് ദേവസ്യ, നിർമാണം: ബിനുപ്രിയ സിജോയ്, സഹ നിർമാതാക്കൾ: ബിജോ കുരുവിള കുര്യൻ എമിൽ സെബാസ്റ്റ്യൻ അനിൽ ജോസഫ് സജിത് വർമ്മ നിജോ ജോസഫ്, ക്യാമറ: അജയ് ടി.എ., എഡിറ്റർ : ഇജാസ് നൗഷാദ്, ഒറിജിനൽ സ്കോർ: എബി ഡേവിഡ്, ശബ്ദമിശ്രണം: വിനീത് എസ്തപ്പാൻ, കലാസംവിധാനം : ഷിബു രാജ് വെങ്ങശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഷാഹുൽ കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ഷിൻരാജ് അപ്പുണ്ണി, അസോസിയേറ്റ് ഛായാഗ്രാഹകൻ: ജിഷ്ണു രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബാബു, വസ്ത്രാലങ്കാരം: മഹേഷ് മാത്യു ബാബു, DI: ജോയ്നർ തോമസ്, VFX : ആകാശ് മനോജ്, മേക്കപ്പ് : സുരേഷ് മാധവൻ, ഡിസൈനുകൾ: ഷൈസൺ സീയെ.
Summary: The short film 'Irulan', released by Bhavana Studios, which has produced films ranging from 'Kumbalangi Nights' to 'Premalu', is gaining attention. The film has garnered over one lakh views in three days. The film is a blend of imagination and illusion. The film is a collection of events that take place in the forest against the backdrop of one night
