TRENDING:

പ്ലാച്ചിക്കാവ് ഈ ഭൂമിയിലെ സ്വർഗമാണ്; മിന്നലടി ഗ്രാമത്തിനു ശേഷം 'മിന്നൽ' ടീമിന്റെ 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ട്രെയ്‌ലർ

Last Updated:

മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്സ് ആയ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ (WCU) ഏറ്റവും പുതിയ ചിത്രം ഡിക്ടറ്റീവ് ഉജ്ജ്വലന്റെ ട്രെയ്‌ലർ പുറത്ത്. ചിത്രം മെയ് 23, വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഉജ്ജ്വലൻ. ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍'. വീക്കെന്‍റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി., ഇന്ദ്രനീല്‍ ജി.കെ. എന്നിവരാണ്. Saregama Malayalam യൂട്യൂബ് ചാനലിൽ ട്രെയ്‌ലർ കാണാം.
ഡിറ്റക്ടീവ് ഉജ്ജ്വലൻ
ഡിറ്റക്ടീവ് ഉജ്ജ്വലൻ
advertisement

വിദ്യാഭ്യാസകാലഘട്ടം മുതല്‍ ഒന്നിച്ചാണ് ഇരുവരും. പ്രേം അക്കാട്ട്, ശ്രായന്തി എന്നിവരാണ് ഛായാഗ്രാകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്.

advertisement

പ്രേം അക്കാട്ട്, ശ്രായന്തി എന്നിവർ സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നു. ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.

കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ - രതീഷ് എം. മൈക്കിൾ, വീക്കെന്റ് ബ്ലോഗ്ബസ്റ്റാർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ- വാഴൂർ ജോസ്, ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ്.

advertisement

Summary: Trailer for Dhyan Sreenivasan movie 'Detective Ujjwalan' dropped on YouTube. Starring Dhyan Sreenivasan in the lead, the film comes from the makers of the Malayalam movie 'Minnal Murali' 

മലയാളം വാർത്തകൾ/ വാർത്ത/Film/
പ്ലാച്ചിക്കാവ് ഈ ഭൂമിയിലെ സ്വർഗമാണ്; മിന്നലടി ഗ്രാമത്തിനു ശേഷം 'മിന്നൽ' ടീമിന്റെ 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories