TRENDING:

'ക്യൂട്ടാണെന്ന് കരുതിയോ, ഞാൻ ക്യൂട്ട് അല്ല! ' ടോട്ടൽ യൂത്ത് കാർണിവൽ മൂഡിൽ മമിതാ ബൈജുവിന്റെ 'ഡ്യൂഡ്' ട്രെയ്‌ലർ

Last Updated:

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്തുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ. 'ഡ്രാഗന്' ശേഷമെത്തുന്ന പ്രദീപ് രംഗനാഥൻ ചിത്രം 'ഡ്യൂഡ്' ട്രെയ്‌ലറിന് ഇതിലും മേലെ ഒരു വിശേഷണം നൽകാനില്ല. അത്രയ്ക്ക് വെൽ പാക്ക്ഡ് ആയാണ് രണ്ട് മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്‌ലർ എത്തിയിരിക്കുന്നത്. തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്.
ഡ്യൂഡ് ട്രെയ്‌ലർ
ഡ്യൂഡ് ട്രെയ്‌ലർ
advertisement

മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡ്യൂഡ്'. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്.

സംഗീത ലോകത്തെ പുത്തൻ സെൻസേഷനായ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ട്രെയ്‌ലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്ന പ്രദീപ് രംഗനാഥൻ മാജിക് 'ഡ്യൂഡി'ലും പ്രതീക്ഷിക്കാമെന്നാണ് ട്രെയ്‌ലർ കണ്ടവരുടെ കമന്‍റുകള്‍. E4 എൻ്റർടെയ്ൻമെൻ്റ്സാണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിലേതായി ആദ്യമെത്തിയ 'ഊരും ബ്ലഡ്' യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. 'നല്ലാരു പോ' 41 ലക്ഷവും 'സിങ്കാരി' 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായും പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച 'കോമാലി'യും 'ലൗവ് ടു‍ഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.

advertisement

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആർ. ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യന്നിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പിഎൽ സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പ‍ർവൈസ‍ർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം., പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്‍റർടെയ്ൻമെന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ് കേരള: വിപിൻ കുമാർ (10G മീഡിയ) പി.ആർ.ഒ.: ആതിര ദിൽജിത്ത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ക്യൂട്ടാണെന്ന് കരുതിയോ, ഞാൻ ക്യൂട്ട് അല്ല! ' ടോട്ടൽ യൂത്ത് കാർണിവൽ മൂഡിൽ മമിതാ ബൈജുവിന്റെ 'ഡ്യൂഡ്' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories