advertisement
പരിക്കേറ്റ ക്രൂ അംഗങ്ങളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് രാം ചരൺ സെറ്റിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വാട്ടർടാങ്ക് പൊട്ടി സെറ്റിൽ പ്രളയസമാനമായി വെള്ളം ഒഴുകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദൃശ്യങ്ങളിൽ ക്യാമറകളും മറ്റ് അവശ്യ ഉപകരണങ്ങളും സംരക്ഷിക്കാൻ ശ്രമിക്കുന്ന ക്രൂ അംഗങ്ങളെ കാണാൻ സാധിക്കുന്നതാണ്.
2023 ൽ പ്രഖ്യാപിച്ച ചിത്രമാണ് ദി ഇന്ത്യ ഹൗസ്. സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാം ചരൺ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്നതും ഇന്ത്യാ ഹൗസിലാണ്. രാഷ്ട്രീയം പ്രമേയം ആയി വരുന്ന ചിത്രമാണ് ദി ഇന്ത്യ ഹൗസ് എന്നാണ് ടീസർ നൽകുന്ന സൂചന.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 13, 2025 9:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രാം ചരൺ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വാട്ടര്‍ടാങ്ക് തകർന്നു; ക്യാമറാമാൻ ഉൾപ്പടെ നിരവധിപേർക്ക് പരിക്ക്